Business News

കണ്ണൂര്‍ വിമാനത്താവളം : പരീക്ഷണപ്പറക്കല്‍ അടുത്ത മാസം

Mon, Dec 18, 2017

Arabianewspaper 1466
കണ്ണൂര്‍ വിമാനത്താവളം : പരീക്ഷണപ്പറക്കല്‍ അടുത്ത മാസം

കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായതോടെ പരീക്ഷണ ലാന്‍ഡിംഗ് അടുത്ത മാസം നടക്കും, 2018 സെപ്തംബറില്‍ വാണിജ്യ വിമാനങ്ങള്‍ പറന്നിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നിര്‍മാണം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് വിമാനമിറക്കുന്നത്. പരീക്ഷണ ലാന്‍ഡിംഗ് വിജയകരമായാല്‍ വിമാനത്താവളം പരിപൂര്‍ണസജ്ജമാകും.


എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ പരിശോധനകള്‍ക്കു ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമാകുക. വിമാനത്താവളത്തിന്റെ 95 ശതമാനം പ്രവര്‍ത്തികളും പൂര്‍ത്തിയായി. നാലായിരം മീറ്റര്‍ നീളമുള്ള റണ്‍വേയാണ് കണ്ണൂര്‍ ഒരുങ്ങുന്നത്. നിലവില്‍ 3000 മീറ്ററാകും പ്രവര്‍ത്തന സജ്ജം. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ബാക്കി കൂടി സജ്ജമാകും.


ഇരുപതു വിമാനങ്ങള്‍ക്ക് പാര്‍ക്കു ചെയ്യാനുള്ള ടര്‍മാക് സൗകര്യം ഉണ്ട്. രാജ്യാന്തര വിമാനത്താവളത്തിനു വേണ്ട എല്ലാ മാനദണ്ഡങ്ങളും കണ്ണൂര്‍ വിമാനത്താവളത്തിലുണ്ട്.


ഒരു വര്‍ഷം 50 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള കപാസിറ്റിയുണ്ട് കണ്ണൂര്‍ വിമാനത്താവളത്തിന്. മംഗലാപുരം, കോഴിക്കോട് വിമാനത്താവളങ്ങളുടെ തിരക്ക് കണ്ണൂര്‍ വിമാനത്താവളം വരുന്നതോട കുറയും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ