General News

ജാതി രാഷ്ട്രീയം ഗുജറാത്ത് ജനത തള്ളിക്കളഞ്ഞു വികസനത്തിനു അംഗീകാരം -മോഡി

Mon, Dec 18, 2017

Arabianewspaper 256
ജാതി രാഷ്ട്രീയം ഗുജറാത്ത്  തള്ളിക്കളഞ്ഞു  -മോഡി

ഗുജറാത്തില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ജാതി രാഷ്ട്രീയം കളിച്ചിരുന്നുവെന്നും എന്നാല്‍, അവരുടെ നിലപാടുകളെ ഗുജറാത്ത് ജനത തള്ളിക്കളഞ്ഞുവെന്നും വികസനത്തിനു മാത്രമാണ് ജനങ്ങള്‍ അംഗീകാരം നല്‍കിയതെന്നും ഇതിന് ഗുജറാത്തികളെ താന്‍ അഭിനന്ദിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.


ഗുജറാത്തിലും ഹിമാചലിലും ബിജെപി വിജയം നേടിയതിന്റെ ആഘോഷത്തിന്റെ ഭാഗമായി പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മോഡി.


വികസനത്തിനു വേണ്ടി മാത്രമാണ് ബിജെപി നിലകൊള്ളുന്നതെന്നും സബ് കാ സാഥ് സബ് കാ വികാസ് എന്ന മന്ത്രമാണ് ബിജെപിയുടേതെന്നും എന്നാല്‍, വികസനത്തെ പരിഹസിക്കുന്നവര്‍ക്ക് തിരഞ്ഞെടുപ്പുകളിള്‍ വിജയിക്കാന്‍ കഴിയില്ലെന്നും തിരഞ്ഞെടുപ്പ് തെളിയിച്ചിരിക്കുകയാണെന്നും മോഡി പറഞ്ഞു.


ഈ വിജയത്തിന് ശേഷവും ഗുജറാത്ത് ജനതയോട് തനിക്ക് പറയാനുള്ളത് ജാതിയുടെ പേരിലുള്ള വിഭജനത്തില്‍ ജാഗ്രത വേണമെന്നും കഴിഞ്ഞു പോയത് മറന്നേക്കുവെന്നും നിങ്ങളെ ജാതിയുടെ പേരില്‍ വിഭജിച്ചവരുടെ ചെയ്തികള്‍ മറക്കാനും വികസനത്തിന്റെ പാതയില്‍ ആറരക്കോടി ജനങ്ങളും ഒരുമിച്ച് നില്‍ക്കാണമെന്നുമാണെന്ന് മോഡി പറഞ്ഞു,.


മോഡിയുടെ പ്രസംഗത്തില്‍ ഏറിയ സമയവും വികസനത്തെ ഊന്നിയുള്ളതായിരുന്നു. ജാതീയതയുടെ പേരില്‍ വിഭജിക്കപ്പെടരുതെന്ന് ഗുജറാത്തി ജനതയോടൈ പലവട്ടം മോഡി ഓര്‍മിപ്പിച്ചു. 


ജിഎസ്ടി വിഷയത്തില്‍ ബുദ്ധി ജീവി ലോകം കുപ്രചരണങ്ങള്‍ നടത്തിയിരുന്നുവെന്നും യുപി തിരഞ്ഞെടുപ്പു സമയത്തും ഇത്തരം കുപ്രചരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ജനം ഇതൊക്കെ തള്ളിക്കളഞ്ഞുവെന്നും മോഡി പറഞ്ഞു,


ഇത്തരം കുപ്രചരങ്ങള്‍ നടത്തുന്നവരോട് തനിക്ക് ഒരഭ്യര്‍ത്ഥനയേയുള്ളുവെന്നും ഇങ്ങിനെ ചെയ്യുന്നത് കൊണ്ട് രാജ്യത്തിനോ ജനങ്ങള്‍ക്കോ യാതൊരു ഗുണവും ഉണ്ടാകുന്നില്ലെന്നും ഇതിനാല്‍ ഇത്തരം നടപടികളില്‍ നിന്നും പിന്‍മാറുകയാണ് വെണ്ടതെന്നും മൊഡി പറഞ്ഞു.


വികസനം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ജനങ്ങള്‍ അവരെ തിരസ്‌കരിക്കുമെന്ന് ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് കാണിച്ചു തരുന്നുവെന്നും മോഡി പറഞ്ഞു,.


മുപ്പതു വര്‍ഷം മുമ്പ് ഗുജറാത്തി ജനതയെ ജാതിയുടെ പേരില്‍ വിഭജിച്ചവര്‍ ഇപ്പോള്‍ വീണ്ടും ഇതിന് ശ്രമിക്കുകയായിരുന്നുവെന്നും വികസന പ്രകിയയെ തള്ളിയിടരുതെന്നും മോഡി പറഞ്ഞു,


രാജ്യത്തിന്റെ വികസനത്തില്‍ ഗുജറാത്തിനെ പോലുള്ള ഒരു സംസ്ഥാനം എഞ്ചിനയാി പ്രവര്‍ത്തിക്കേണ്ടതാമെന്നും മോഡി ഓര്‍മിപ്പിച്ചു. വികസനം മാത്രമെ വിജയം കാണുകയുള്ളുവെന്ന് മോഡി പറഞ്ഞു, പ്രസംഗം അവസാനിപ്പിച്ച ശേഷം താന്‍ വിളിക്കുന്ന മുദ്രാവാക്യം ഏറ്റു ചൊല്ലാന്‍ അംഗങ്ങളോട് ആവശ്യപ്പെട്ടു. വികസനം മാത്രമെ വിജയം കണുകയുള്ളുവെന്ന മുദ്രാവാക്യം പലവട്ടം മോഡി ആവര്‍ത്തിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കാഹളമാണ് മോഡിയുടെ പ്രസംഗത്തിലൂടെ വെളിവായതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.


പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ, ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി, എന്നിവര്‍ പങ്കെടുത്തു. 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ