General News

തോല്‍വി അംഗീകരിക്കുന്നു -രാഹുല്‍ , വികസനത്തിനായി യത്‌നിക്കും -മോഡി

Mon, Dec 18, 2017

Arabianewspaper 157
തോല്‍വി അംഗീകരിക്കുന്നു -രാഹുല്‍ , വികസനത്തിനായി യത്‌നിക്കും -മോഡി

ഗുജറാത്തിലേയും ഹിമാചല്‍ പ്രദേശിലേയും തോല്‍വി അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ജനവിധിയെ മാനിക്കുന്നുവെന്നും രണ്ട് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപികരിക്കുന്ന ബിജെപിയെ അഭിനന്ദിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.


അതേസമയം, തിരഞ്ഞെടുപ്പ് വിജയം വികസനത്തിനും സദ്ഭരണത്തിനുള്ള പിന്തുണയാണെന്നും ബിജെപി പ്രവര്‍ത്തകരെ താന്‍ അഭിവാദ്യം ചെയ്യുകയാണെന്നും ഇവരുടെ കഠിന പ്രയ്തനമാണ് ഈ രണ്ടു സംസ്ഥാനങ്ങളിലും ഉജ്ജല വിജയം നേടാനായതെന്നും പ്രധാനമന്ത്രി മോഡി പറഞ്ഞു. ജനങ്ങള്‍ക്കായി അക്ഷീണം പ്രയത്‌നിക്കുമെന്നും ബിജെപിയില്‍ വിശ്വാസം അര്‍പ്പിച്ച ഹിമാചലിലേയും ഗുജറാത്തിലെയും ജങ്ങെള്‍ക്ക് മുന്നില്‍ താന്‍ ശിരസു നമിക്കുകയാണെന്നും മോഡി പറഞ്ഞു.


കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിച്ച് രാഹുലും ട്വീറ്റ് ചെയ്തു. പ്രചരണത്തിനായി പ്രവര്‍ത്തിച്ച പാര്‍ട്ടി അണികളില്‍ അഭിമാനിക്കുന്നുവെന്നും രോഷമുണ്ടായിട്ടും അന്തസോടെ പോരാട്ടം നടത്തിയെന്നും രാഹുല്‍ പറഞ്ഞു.


ഇരു സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിജെപി ഭരണത്തിലേറുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാഹുലിന്റെ ട്വിറ്റര്‍ കുറിപ്പ്.


ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത് അന്തസോടെയല്ലെന്നും വൃത്തികെട്ട രാഷ്ട്രീയ ആരോപണങ്ങളാണ് ബിജെപി നടത്തിയതെന്നും പരോക്ഷമായി പറഞ്ഞാണ് രാഹുലിന്റെ ട്വീറ്റ്. കോണ്‍ഗ്രസിന്റെ ഏറ്റവും മഹനീയമായ ശക്തി മാന്യതയിലും ധൈര്യത്തിലുമാണെന്ന് രാഹുല്‍ പറഞ്ഞു,




Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ