General News

പ്രധാനമന്ത്രി നാളെ കേരളത്തിലെത്തും പൂന്തുറ സന്ദര്‍ശിക്കും

Mon, Dec 18, 2017

Arabianewspaper 186
പ്രധാനമന്ത്രി നാളെ കേരളത്തിലെത്തും പൂന്തുറ സന്ദര്‍ശിക്കും

ഓഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവരെ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തില്‍ ഡിസംബര്‍ 18 ന് എത്തും. തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നേരിട്ട് പൂന്തുറയിലേക്കു പോകും,.


വൈകീട്ട് നാലിന് പൂന്തുറയില്‍ എത്തുന്ന പ്രധാനമന്ത്രി ആര്‍ച്ച് ബിഷപ് സുസെപാക്യത്തെയും ദുരിതം അനുഭവിക്കുന്നവരേയും സന്ദര്‍ശിക്കും.


പൂന്തുറ സെന്റ് തോമസ് സ്‌കൂളില്‍ പുനരധിവസിപ്പിച്ചിരിക്കുന്നവരെ മോഡി സന്ദര്‍ശിക്കും. കന്യാകുമാരിയിലെ ഓഖി ദുരിത ബാധിതരേയും മോഡി സന്ദര്‍ശിക്കും.


ഇതു സംബംന്ധിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയിപ്പ് നല്‍കി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ