General News

29 ല്‍ 19 ഉം ബിജെപി ഭരണത്തില്‍, ഇനി കര്‍ണാടക, മേഘാലയ

Mon, Dec 18, 2017

Arabianewspaper 331
29 ല്‍ 19 ഉം ബിജെപി ഭരണത്തില്‍, ഇനി കര്‍ണാടക, മേഘാലയ

2014 ല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുമ്പോള്‍ 7നാലു സംസ്ഥാനങ്ങളില്‍ മാത്രമാണ് ബിജെപി അധികാരത്തിലുണ്ടായിരുന്നത്. രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസ് 13 സംസ്ഥാനങ്ങലിലും മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍സ 19 ഉം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നാലുമായി മാറി.


നരേന്ദ്ര മോഡി- അമിത് ഷാ എന്ന ഡെഡ്‌ലി കോമ്പിനേഷന്‍ രൂപം കൊണ്ട ശേഷം ബിജെപി തിരഞ്ഞെടുപ്പുകളില്‍ ഒന്നിനൊന്ന് വിജയം നേടുകയായിരുനു.


മോഡി തരംഗത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയ ശേഷം ബിജെപി ഇതേ ഫോര്‍മുലയാണ് ഒരോ സംസ്ഥാനത്തും പയറ്റിയത്. ഡെല്‍ഹി, ബീഹാര്‍, പഞ്ചാബ് എന്നിവ ഒഴിച്ച് മറ്റെല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് വിജയം നേടാന്‍ കഴിഞ്ഞു,


കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന മണിപ്പൂര്‍, ഗോവ എന്നിവടങ്ങളില്‍ തിരഞ്ഞെടുപ്പിുനു ശേഷമുള്ള സഖ്യ കക്ഷികളെ കണ്ടെത്തി ഭരണം പിടിച്ചെടുത്തു.


പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി 282 സീറ്റുകള്‍ നേടി. എന്‍ഡിഎ 336 സീറ്റുകളും. രണ്ട് ദശാബ്ദങ്ങള്‍ക്കു ശേഷം ഇന്ത്യയില്‍ ഒരു പാര്‍ട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുകയാണ് ഉണ്ടായത്.


മഹാരാഷ്ട്രയിലെ 288 അംഗ സഭയില്‍ ബിജെപി 122 സീറ്റുകള്‍ ഒറ്റയ്ക്ക് കരസ്ഥമാക്കി. ഹരിയാനയിലും കേവല ഭൂരിപക്ഷവുമായി ഒറ്റയ്ക്ക് അധികാരത്തിലേറി. ഝാര്‍ഖണ്ഡില്‍ സഖ്യ കക്ഷികളുമായി അധികാരം പിടിച്ചു. തുടര്‍ന്ന് ആരും പ്രതിക്ഷിക്കാത്ത ജമ്മു കാശ്മീറില്‍ പിഡിപി എന്ന കക്ഷിയോടൊത്ത് അധികാരം പങ്കിട്ടു. 2014 ഓടെ 14 സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ഭരണമായി.


2015 ല്‍ ഡെല്‍ഹിയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയേറ്റു. ബീഹാറിലും ഒറ്റയ്ക്ക് മത്സരിച്ച ബിജെപി മഹാസഖ്യത്തോട് പരാജയപ്പെട്ടു. എന്നാല്‍, മാസങ്ങള്‍ക്കു ശേഷം ഇവിടെയും അധികാരത്തിലേറി.


2016 ല്‍ 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് ബിജെപി ആസാമില്‍ എത്തി. എന്നാല്‍, പശ്ചിമ ബംഗാള്‍, കേരളം, തമിഴ് നാട് എന്നിവടങ്ങളിലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു നേട്ടവും സ്വന്തമാക്കാനായില്ല.


2016 ല്‍ അരുണാചല്‍ പ്രദേശില്‍ ജനാധിപത്യ അട്ടിമറിയെന്ന് വിമര്‍ശിക്കപ്പെട്ട നീക്കത്തോടെ ബിജെപിയുടെ സര്‍ക്കാര്‍ അധികാരത്തിലെത്തി. എന്നാല്‍, 2017 തുടക്കത്തില്‍ ബിജെപി ഉത്തര്‍ പ്രദേശും ഉത്തരാഖണ്ഡും പിടിച്ചടക്കി. അതേസമയം, പഞ്ചാബിലെ അകാലിദളിനൊപ്പം ഉണ്ടായിരുന്ന സഖ്യ ഭരണം നഷ്ടപ്പെട്ടു. തുടര്‍ന്ന് ഗോവ, മണിപ്പൂര്‍ എന്നിവടങ്ങളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ കവച്ചു വെച്ച് ചെറുകക്ഷികളുമായി ചേര്‍ന്ന് ബിജെപി അധികാരത്തിലേറി.


ഇതിനു ശേഷമാണ് ഗുജറാത്തിലും ഹിമാചലിലും തിരഞ്ഞെടുപ്പ് നടന്നത്. 22 വര്‍ഷത്തെ ഭരണ വിരുദ്ധ വികാരത്തെ അതിജീവിച്ചാണ് ബിജെപി ഗുജറാത്തില്‍ വീണ്ടും അധികാരത്തിലെത്തിയത്. ഹിമാചലില്‍ കോണ്‍ഗ്രസിന്റെ ഭരണത്തിലെ പാകപി്‌ഴകള്‍ ബിജെപിക്ക് ഗുണകരമായി. ഇതോടെ 29 സംസ്ഥാനങ്ങളില്‍ 19 ഉം ബിജെപിയുടെ ഭരണത്തിലായി.


ഇനി ബിജെപിക്ക് ശുഭ പ്രതീക്ഷയുള്ളത് കര്‍ണാടകയിലാണ്, 2018 ല്‍ എട്ടോളം സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര, കര്‍ണാടക, രാജസ്ഥാന്‍, മിസോറാേം എന്നിവയെല്ലാം തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. ഇതിനിടയിലാണ് ബിജെപിയുടെ ഭരണത്തിലുള്ള സംസ്ഥാനങ്ങളായ മദ്ധ്യപ്രദേശും, ഛത്തീസ്ഗഡും ജനവിധി തേടുകയാണ് .

Tags : BJP 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ