General News

ഹിമാചലില്‍ സിപിഎം സ്ഥാനാര്‍ത്ഥി വിജയിച്ചു

Mon, Dec 18, 2017

Arabianewspaper 209
ഹിമാചലില്‍ സിപിഎം സ്ഥാനാര്‍ത്ഥി വിജയിച്ചു

ഹിമാചല്‍ പ്രദേശില്‍ സിപിഎം സ്ഥാനാര്‍ത്ഥി രാകേഷ് സിന്‍ഘയ്ക്ക് വിജയം. ഷിംല ജില്ലയിലെ തിയോഗ് നിയമസഭാ മണ്ഡലത്തിലാണ് സിപിഎം സ്ഥാനാര്‍ത്ഥിക്ക് അപ്രതീക്ഷിത വിജയം നേടാന്‍ കഴിഞ്ഞത്. ബിജെപിയുടെ രാകേഷ് വര്‍മയെ പരാജയപ്പെടുത്തിയാണ് സിപിഎം വിജയം നേടിയത്. 1980 വോട്ടുകളുടെ ഭൂരിപക്ഷമാണ് സിപിഎം സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. ഇക്കുറി 14 സീറ്റുകളിലാണ് സിപിഎം ജനവിധി തേടിയത്.


1993 ല്‍ വിജയിച്ച ശേഷം ഇതു രണ്ടാം തവണയാണ് സിന്‍ഘ നിയമസഭയിലേക്ക് എത്തുന്നത്. എന്നാല്‍, കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ രാകേഷ് സിന്‍ഘയ്ക്ക് 10,000 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 17,000 വോട്ടിന്റെ ഭുരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണിത്.


കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ തിയോഗിലെ ഔദ്യോഗിക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും എട്ടു തവണ ഇവിടെ നിന്നും വിജയിച്ച വനിതാ നേതാവുമായ വിദ്യ സ്റ്റോക്‌സ് (90)തന്റെ തട്ടകം മുഖ്യമന്ത്രി വീരഭദ്ര സിംഗിനു വേണ്ടി ഒഴിയുകയായിരുന്നു. എന്നാല്‍, അവസാന നിമിഷം വീരഭദ്ര സിംഗ് അര്‍കി മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ചു, ഇതിനിടെ. ഡെല്‍ഹിയില്‍ ഹൈക്കമാന്‍ഡ് ഈ സീറ്റില്‍ ദീപക് രഥോഡിനെ നിശ്ചയിച്ചു, എന്നാല്‍, തന്റെ മണ്ഡലമായ ഇവിടെ നിന്ന് മറ്റൊരാളെയാണ് വിദ്യ സ്റ്റോക്‌സ് നാമനിര്‍ദ്ദേശം ചെയ്തത്.


അതിനിടെ, രഥോഡ് നാമനിര്‍ദ്ദേശ പത്രിക നല്‍കി. ഇതില്‍ പ്രതിഷേധിച്ച് വിദ്യയും റിബലായി പത്രിക സമര്‍പ്പിച്ചു. എന്നാല്‍, വിദ്യയുടെ പത്രിക തള്ളി,. തുടര്‍ന്ന് ദീപക് റഥോഡിനെ പരാജയപ്പെടുത്താനും സിപിഎമ്മിന് പിന്തുണ നല്‍കാനും വിദ്യ സ്റ്റോക്‌സ് തീരുമാനിച്ചു, ഇതോടെയാണ് സിപിഎം വിജയത്തേരിലേറിയത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ