General News

വിജയ ചിഹ്നവുമായി മോഡി, പ്രതികരിക്കാതെ രാഹുല്‍

Mon, Dec 18, 2017

Arabianewspaper 230
വിജയ ചിഹ്നവുമായി മോഡി, പ്രതികരിക്കാതെ രാഹുല്‍

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ലീഡ് നില മാറി മറിഞ്ഞെങ്കിലും ഒടുവില്‍ ബിജെപിക്ക് ആശ്വാസമേകി ഭരണത്തുടര്‍ച്ച ലഭിച്ചു, പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നിലേക്ക് വന്നില്ലെങ്കിലും വിജയ മുദ്ര കാണിച്ചു,


അതേസമയം, പ്രതീക്ഷിച്ച വിജയം നേടാനാകാതിരുന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാധ്യമ പ്രവര്‍ത്തകരോട് ഒന്നും പ്രതികരിക്കാതെയാണ് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കയറി പോയത്. ഗുജറാത്തിലും ഹിമാചലിലും വിജയം കാണാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രാഹുല്‍ പ്രതികരിക്കാതിരുന്നത്.


ആറാം തവണയും ബിജെപി ഗുജറാത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയതിന്റെ സന്തോഷം മോഡി മറച്ചു വെച്ചില്ല. പാര്‍ലമെന്റിനുമുന്നില്‍ കാത്തു നിന്ന മാധ്യമ പ്രവര്‍ത്തകരെ മോഡി വിജയ മുദ്ര കാട്ടി അഭിവാദ്യം ചെയ്തു. ഗുജറാത്തില്‍ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ ബിജെപിക്ക് തിരിച്ചടി ലഭിച്ചപ്പോള്‍ നോര്‍ത്ത്, സൗത്ത് നഗര മേഖലകളിലും ബിജെപി മുന്നേറി,.


പട്ടേല്‍ വോട്ടുകളില്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നിക്ഷേപിച്ച വിശ്വാസം ഫലം കണ്ടു. എന്നാല്‍, ദലിത്, ഒബിസി മേഖലകളില്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്കുകള്‍ പിന്തുണച്ചില്ല.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ