General News

ഗുജറാത്തില്‍ മുഖ്യമന്ത്രി രൂപാണി വിജയിച്ചു

Mon, Dec 18, 2017

Arabianewspaper 266
ഗുജറാത്തില്‍ മുഖ്യമന്ത്രി രൂപാണി വിജയിച്ചു

ഗുജറാത്തിലെ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും വിജയിച്ചു. അതേസമയം, കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവായ ശക്തി സിംഗ് ഗോഹിലും പ്രമുഖ നേതാവ് അര്‍ജുന്‍ മൊദ് വാദിയയും പരാജയപ്പെട്ടു. കോണ്‍ഗ്രസിനൊപ്പം നിന്ന ദലിത് നേതാവ് ജിഗ്നേഷ് മേവാനി വിജയിച്ചു വ്ഡ്ഗാം മണ്ഡലത്തില്‍ മത്സരിച്ച മേവാനി ബിജെപിയുടെ ചക്രവര്‍ത്തി വിജയ്കുമാറിനെ പരാജയപ്പെടുത്തി. ഠാക്കൂര്‍ നേതാവ് അല്‌പേഷ് ഠാക്കൂറും വിജയിച്ചു


സൗരാഷ്ട്രയിലും കച്ചിലും പട്ടേല്‍ വിഭാഗക്കാരുടെ പിന്തുണ കോണ്‍ഗ്രസിനാണ് ലഭിച്ചത് . എന്നാല്‍, മറ്റിടങ്ങളില്‍ കോണ്‍ഗ്രസിന് വിചാരിച്ച അത്ര പിന്തുണ ലഭിച്ചില്ല. 182 സീറ്റുകലിലെ ലീഡു നില അറിവാകുമ്പോള്‍ ബിജെപിക്ക് 108 ഉം കോണ്‍ഗ്രസിന് 72 ഉം സീറ്റുകളിലാണ് മുന്നേറ്റം.


ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 49.3 ശതമാനവും കോണ്‍ഗ്രസിന് 41 ശതമാനവും വോട്ടുലഭിച്ചു.


എന്നാല്‍, കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായ അര്‍ജുന്‍ മൊദ്വാഡിയ പോര്‍ബന്തറില്‍ ബിജെപിയുടെ ബാബുഭായി ബൊക്‌റിയ 1855 വോട്ടുകള്‍ക്ക് പരാജായപ്പെട്ടു. മറ്റൊരു പ്രമുഖ നേതാവായ ശക്തി സിംഗ് ഘോഹിലും പരാജയപ്പെട്ടു.


കോണ്‍ഗ്രസിന്റെ വിജയ ഫോര്‍മുലയായ പട്ടേല്‍-ഠാക്കൂര്‍-ദലിത് കാര്യമായ ഫലം കാണാന്‍ കഴിഞ്ഞില്ലെന്നാണ് തിരഞ്ഞെടുപ്പു ഫലങ്ങള്‍ കാണിക്കുന്നത്.


മൃദുഹിന്ദുത്വം എന്ന പ്രചാരണ തന്ത്രവും കാര്യമായ വിജയം നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഗുജറാത്തില്‍ ക്ഷേത്രങ്ങളില്‍ നടത്തിയ സന്ദര്‍ശനം ന്യൂനപക്ഷങ്ങള്‍ക്കും സ്വീകാര്യമായില്ല. താന്‍ പൂണുലിട്ട ബ്രാഹ്മണനാണെന്ന് രാഹുല്‍ പറഞ്ഞത് ദലിത് -ഒബിസി ക്കാരെയും അകറ്റി. പട്ടേല്‍ മേഖലയിലെ മുന്നേറ്റം ആദിവാസി മേഖലകളില്‍ കോണ്‍ഗ്രസിന് തിരിച്ചടി ലഭിച്ചു.


പട്ടേല്‍ വിഭാഗങ്ങളുടെ പിന്തുണ ഏതാനും മേഖലകളില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്തുവെങ്കിലും സംസ്ഥാനമൊട്ടൊകെ ഈ സ്വാധീനം ഉണ്ടാക്കാന്‍ സാധിച്ചില്ല.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ