General News

വോട്ടിംഗ് യന്ത്രത്തിനു മേല്‍ അവിശ്വാസം രേഖപ്പെടുത്തരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍

Mon, Dec 18, 2017

Arabianewspaper 210
വോട്ടിംഗ്  യന്ത്രത്തിനു മേല്‍ അവിശ്വാസം രേഖപ്പെടുത്തരുതെന്ന് ഇലക്ഷന്‍ കമ്മീഷന്‍

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സംശയത്തിന്റെ നിഴലിലായിരുന്ന വോട്ടെണ്ണല്‍ യന്ത്രത്തിനെ കുറ്റപ്പെടുത്തുന്നത് ഇനി കുറയുമെന്ന ആശ്വാസത്തിലാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍.


വോട്ടെണ്ണല്‍ യന്ത്രത്തില്‍ തിരിമറി നടത്തി ബിജെപി അധികാരത്തില്‍ വരുമെന്ന ആരോപണങ്ങള്‍ വോട്ടെണ്ണലിന്റെ തലേ ദിവസം പോലും ദേശീയ ചാനലുകളില്‍ ചര്‍ച്ചയായിരുന്നു.


ബിജെപി വിജയിക്കുമ്പോള്‍ വോട്ടിംഗ് യന്ത്രത്തിലെ തിരിമറിയും മറിച്ച് കോണ്‍ഗ്രസോ ഇതര പാര്‍ട്ടികളോ വിജയിക്കുമ്പോള്‍ വോട്ടിംഗ് യന്ത്രത്തിന് കുഴപ്പമില്ലെന്നുമുള്ള വാദങ്ങള്‍ ഉയരുന്നതില്‍ മുന്‍ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ എന്‍ ഗോപാല സ്വാമി ആശങ്ക രേഖപ്പെടുത്തിയിരുന്നു.


ഇക്കുറി ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് ആംആദ്മി പാര്‍ട്ടി വക്താവ്, പട്ടേല്‍ സമര സമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍ എന്നിവര്‍ ആരോപണം ഉന്നയിച്ചു രംഗത്ത് എത്തിയിരുന്നു.


എന്നാല്‍, ഇലക്ട്രോണിംഗ് വോട്ടിംഗ് യന്ത്രങ്ങളില്‍ ഒരുതരത്തിലുള്ള തിരിമറിയും നടത്താനാവില്ലെന്നും വിവിപാറ്റ് സംവിധാനം യഥാര്‍ത്ഥത്തില്‍ ബാലറ്റ് പേപ്പറില്‍ നടക്കുന്ന പോളിംഗിനു തുല്യമാണെന്ന വിശദീകരണവും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ എകെ ജ്യോതി പറഞ്ഞു.


വോട്ടു ചെയ്യുന്നവര്‍ക്ക് തങ്ങള്‍ ഏതു പാര്‍ട്ടിക്കാണ് വോട്ടു രേഖപ്പെടുത്തിയതെന്ന രസീത് ലഭിക്കും. ഇതില്‍ ഒരു ഭാഗം വോട്ടിംഗ് യന്ത്രത്തില്‍ തന്നെ നിക്ഷേപിക്കും. കൗണ്ടര്‍ഫോയില്‍ വോട്ടു ചെയ്തവര്‍ക്കും നല്‍കും. ഇത്തരത്തില്‍ പോളിംഗ് ഇലക്ട്രോണിക് ബാലറ്റ് പേപ്പര്‍ എന്ന നിലിയിലേക്ക് മാറിയിരിക്കുകായണെന്നും അദ്ദേഹം പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ