General News

ഓഹരി വിപണിയെ പിടിച്ചു കുലുക്കി ഗുജറാത്ത് വോട്ടെണ്ണല്‍

Mon, Dec 18, 2017

Arabianewspaper 243
ഓഹരി വിപണിയെ പിടിച്ചു കുലുക്കി ഗുജറാത്ത് വോട്ടെണ്ണല്‍

ഗുജറാത്ത് വോട്ടെണ്ണല്‍ ബിജെപിയെ ഒരുഘട്ടത്തില്‍ പിടിച്ചുലച്ചതിനൊപ്പം ഓഹരി വിപണിയെയും ഇത് പ്രതികൂലമായി ബാധിച്ചു. ഭരണ കക്ഷിയായ ബിജെപി പിന്നിലായ ഘട്ടത്തിലാണ് സെന്‍സെക്‌സ് ഇടിഞ്ഞത്.


വ്യാപാരം തുടങ്ങിയ സമയത്താണ് തിരഞ്ഞെടുപ്പ് ലീഡ് നില പുറത്തു വന്നത്, ഒരു ഘട്ടത്തില്‍ ബിജെപി അധികാരത്തില്‍ വരുമോ എന്നു പോലും സംശയമായി. ഇതോടെ സെന്‍സെക്‌സ് 800 പോയിന്റും ദേശീയ ഓഹരി വിപണി സൂചികയായ നിഫ്റ്റി 250 പോയിന്റും ഇടിഞ്ഞു,.


എന്നാല്‍, ക്രമേണ ബിജെപിയുടെ ലീഡ് ഉയര്‍ന്നതോടെ സെന്‍െസക്‌സ് തിരിച്ചു കയറി. ഭരണ മാറ്റം ഉണ്ടാകുന്നത് വ്യവസായ ഇടിവും മറ്റും ഉണ്ടാകുമെന്ന ആശങ്കയാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്.


32,595 ലായിരുന്നു സെന്‍സെക്‌സ്. ബിജെപി അധികാരത്തില്‍ തിരിച്ചു വരുമെന്ന് ഉറപ്പായതേടെ 250 പോയിന്റ് നേടി. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒരേ പാര്‍ട്ടിയാകുന്നത് വ്യവസായങ്ങള്‍ക്കും പുതിയ സംരംഭങ്ങള്‍ക്കും അനുകൂലമാകുമെന്ന കോര്‍പറേറ്റ് വിശ്വാസമാണ് ഇതിനു പിന്നില്‍,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ