General News

ഹിമാചലില്‍ ബിജെപി തൂത്തൂവാരി

Mon, Dec 18, 2017

Arabianewspaper 186
ഹിമാചലില്‍ ബിജെപി തൂത്തൂവാരി

ഹിമാചലില്‍ തുടക്കം മുതലെ ബിജെപിക്ക് അനുകൂലമായിരുന്നു ട്രെന്‍ഡുകള്‍. ഭരണ കക്ഷിയായ കോണ്‍ഗ്രസിന് പ്രതീക്ഷിച്ച പോലെ തിരിച്ചടി നേരിട്ടു. ശക്തമായ ഭരണ വിരുദ്ധ വികാരത്തില്‍ ബിജെപി നേട്ടം കൈവരിച്ചു.


അതേസമയം, കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളായ വീരഭദ്ര സിംഗും പ്രേം കുമാര്‍ ധുമലും ലീഡ് നിലയില്‍ പിന്നിലാണ്.


വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തന്നെ ബിജെപി ഇവിടെ ശക്തമായ നിലയിലായിരുന്നു. ആകെയുള്ള 68 സീറ്റുകളില്‍ 43 ലും ബിജെപി മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. കോണ്‍ഗ്രസ് 22 മണ്ഡലങ്ങളില്‍ മാത്രമാണ് മുന്നേറിയത്.


എക്‌സിറ്റ് പോളിലെ ഫലപ്രവചനം പോലെയായിരുന്നു ഹിമാചലിലെ ഫലസൂചനകള്‍,. 55 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കുമെന്നായിരുന്നു എക്‌സിറ്റ് പോളുകള്‍ പറഞ്ഞിരുന്നത്.


നവംബര്‍ ഒമ്പതിനായിരുന്നു ഹിമാചലില്‍ തിരഞ്ഞെടുപ്പ് നടന്നത്. 74 ശതമാനം പേരാണ് വോട്ടു രേഖപ്പെടുത്തിയത്. നിലവിലെ നിയമസഭയില്‍ കോണ്‍ഗ്രസ് 36, ബിജെപി 28 എന്നിങ്ങനെയായിരുന്നു അംഗബലം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ