General News

ഗുജറാത്തില്‍ ബിജെപി ക്യാമ്പിനെ ഞെട്ടിച്ച് കോണ്‍ഗ്രസ് മുന്നേറ്റം

Mon, Dec 18, 2017

Arabianewspaper 204
ഗുജറാത്തില്‍ ബിജെപി ക്യാമ്പിനെ ഞെട്ടിച്ച് കോണ്‍ഗ്രസ് മുന്നേറ്റം

രാജ്യം മുഴുവന്‍ ഗുജറാത്ത് തിരഞ്ഞെടുപ്പിലെ ഫലത്തെ കുറിച്ച് ഉറ്റുനോക്കുന്നതിനിടെയാണ് ഏവരേയും ഞെട്ടിച്ച് കോണ്‍ഗ്രസ് മുന്നേറ്റം നടത്തിയത്. വോട്ടെണ്ണല്‍ ഫലസൂചനകള്‍ ആദ്യ മണിക്കൂറുകളില്‍ കോണ്‍ഗ്രസ് വിജയം ഉറപ്പിക്കുന്ന തരത്തിലാായിരുന്നു.


ലീഡ് നില പലഘട്ടങ്ങളിലും മാറി മറിഞ്ഞു. ഒരു ഘട്ടത്തില്‍ ബിജെപി 102 ലും കോണ്‍ഗ്രസ് അറുപതിലുമായിരുന്നു. എന്നാല്‍, നിമിഷങ്ങള്‍ക്കകം ഇത് മാറി മറിഞ്ഞു. ബിജെപി 80 സീറ്റിലും കോണ്‍ഗ്രസ് 90 സീറ്റുകളിലും ലീഡ് ചെയ്തു.


ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് ക്യാമ്പ്യുകളില്‍ ആഹ്‌ളാദം അലതല്ലി. ബിജെപിയുടെ ക്യാമ്പുകളിലും സോഷ്യല്‍ മീഡിയയിലും പലരും ദുഖിതരായി. ഇതിനിടെ,. ഓഹരി വിപണി 700 പോയിന്റിടിഞ്ഞ് കൂപ്പുകുത്തി.


എന്നാല്‍, അലപ്‌സമയത്തിനകം ബിജെപി ശക്തി കേന്ദ്രങ്ങളിുലെ ലീഡു നില എത്തിയതോടെ ഫലസൂചനകള്‍ വീണ്ടും മാറി മറിഞ്ഞു,. ബിജെപി കേവല ഭൂരിപക്ഷമായ 92 കടന്നതോടെ പാര്‍ട്ടി ക്യാമ്പില്‍ ആശ്വാസമായി. എന്നാലും, കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ തങ്ങള്‍ക്കായെന്നാണ് കോണ്‍ഗ്രസ് ആശ്വസിക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ