General News

ഗുജറാത്തിലും ഹിമാചലിലും ബിജെപി , കോണ്‍ഗ്രസിനും നേട്ടം

Mon, Dec 18, 2017

Arabianewspaper 208
ഗുജറാത്തിലും ഹിമാചലിലും ബിജെപി   കോണ്‍ഗ്രസിനും നേട്ടം

ഗുജറാത്തിലും ഹിമാചലിലും ബിജെപി അധികാരത്തില്‍. ഗുജറാത്തില്‍ കടുത്ത പരീക്ഷണങ്ങളെ അതിജീവിച്ച് പാര്‍ട്ടി അധികാരം നിലനിര്‍ത്തിയപ്പോള്‍ ഹിമാചലില്‍ കോണ്‍ഗ്രസില്‍ നിന്ന് അധികാരം പിടിച്ചെടുത്തു.


ഗുജറാത്തില്‍ കേവല ഭൂരിപക്ഷമായ 92 സീറ്റുകള്‍ എന്ന കടമ്പ ബിജെപി കടന്നു. ഹിമാചലില്‍ മൃഗീയ ഭൂരിപക്ഷവും ബിജെപി നേടി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തുന്നതിന് മുമ്പ് ബിജെപി 99 ഉം കോണ്‍ഗ്രസ് 76 സീറ്റിലും മറ്റുള്ളവര്‍ ആറു സീറ്റിലും വിജയിച്ചതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. ഹിമാചലില്‍ ബിജെപി 44 ഉം കോണ്‍ഗ്രസ് 21 സീറ്റിലും വിജയിച്ചു.


വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ലീഡ് നില മാറി മറിഞ്ഞെങ്കിലും ബിജെപി ഗുജറാത്തില്‍ ഭരണത്തുടര്‍ച്ച നേടുകയായിരുന്നു. കഴിഞ്ഞ തവണ 60 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഇക്കുറി 76 സീറ്റുകളില്‍ വിജയം നേടി കഴിഞ്ഞു.


ലീഡു നില പലഘട്ടങ്ങളിലും മാറി മാറി വന്നു. ഒരുു ഘട്ടത്തില്‍ കോണ്‍ഗ്രസ് ബിജെപിയേക്കാള്‍ പത്തോളം സീറ്റുകളില്‍ മുന്നേറിയിരുന്നു. തുടര്‍ന്ന് ബിജെപി ശക്തി കേന്ദ്രങ്ങളിലെ ഫല സൂചനകള്‍ വന്നതോടെ ഭരണ കക്ഷി 100 കടന്നു. കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്. 


ബിജെപി കേന്ദ്രങ്ങളില്‍ മ്ലാനത പരത്തിയ ലീഡു നിലയാണ് ഇടയ്ക്ക ഉണ്ടായത്. ബിജെപി അധികാരത്തില്‍ തുടരുമോ എന്ന സംശയം ഉയര്‍ത്തിയ സമയത്താണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ ആശ്വാസം പകര്‍ന്ന് ലീഡു നില പിന്നെയും ഉയര്‍ന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ