General News

ഇന്ത്യക്ക് എട്ടു വിക്കറ്റ് വിജയം,. പരമ്പര

Sun, Dec 17, 2017

Arabianewspaper 252
ഇന്ത്യക്ക് എട്ടു വിക്കറ്റ് വിജയം,. പരമ്പര

ശ്രീലങ്കയ്‌ക്കെതിരായ മൂനാം ഏകദിനത്തില്‍ ഇന്ത്യക്ക് എട്ടു വിക്കറ്റ് വിജയം. ശിഖര്‍ ധവാന്റെ സെഞ്ച്വുറിയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ധവാന്റെ കരിയറിലെ പന്ത്രണ്ടാം സെഞ്ച്വുറിയാണിത്. 85 പന്തില്‍ നിന്നാണ് ധവാന്‍ സെഞ്ച്വുറി നേടിയത്. തുടര്‍ച്ചയായ രണ്ടാം അര്‍ദ്ധ സെഞ്ച്വുറി നേടി ശ്രേയസ് അയ്യരും മികവു കാട്ടി.


ഇതോടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. നായകന്‍ വിരാട് കോഹ് ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയാണ് ടീമിനെ നയിച്ചത്.


ധര്‍മ ശാലയില്‍ നടന്ന ആദ്യ മത്സരത്തില്‍ ലങ്കയ്ക്കായിരുന്നു വിജയം. പിന്നീട് മൊഹാലിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യ ഉജ്വല വിജയം നേടിയിരുന്നു,.


ഇന്ന് വിശാഖപട്ടണത്ത് നടന്ന മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ലങ്ക ഉയര്‍ത്തിയ 216 റണ്‍സ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.


നേരത്തെ,. രണ്ടാം മത്സരത്തില്‍ ഇരട്ട സെഞ്ച്വുറി നേടിയ രോഹിത് ശര്‍മ ഏഴു റണ്‍സെടുത്ത് പുറത്തായി. ഏകദിനത്തില്‍ നാലായിരം റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ താരമായും ശിഖര്‍ ധവാന്‍ മാറി. സച്ചിന്‍,. സൗരവ് ഗാംഗുലി, വീരേന്ദ്ര സെവാഗ്, രോഹിത് ശര്‍മ, കെ ശ്രീകാന്ത് എന്നിവരാണ് ഇതിനു മുമ്പ് നാലായിരം റണ്‍സ് തികച്ചവര്‍.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ