General News

കൊലപാതകികള്‍ക്ക് കോണ്‍ഗ്രസ് മറയൊരുക്കുന്നു- രാജ് നാഥ് സിംഗ്

Sun, Dec 17, 2017

Arabianewspaper 229
കൊലപാതകികള്‍ക്ക് കോണ്‍ഗ്രസ് മറയൊരുക്കുന്നു- രാജ് നാഥ് സിംഗ്

ഗൗരി ലങ്കേഷിനെ വധിച്ചവര്‍ക്കും ഹിന്ദു-ദലിത് സംഘടന പ്രവര്‍ത്തകന്‍ പരേഷ്‌മെസ്തയുടേ ഘാതകര്‍ക്കും കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മറയൊരുക്കുകയാണെന്ന ഗുരുതര ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ്.


മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിച്ചവര്‍ ആരെന്ന് കണ്ടെത്തി കഴിഞ്ഞു എന്നാല്‍,. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇവരെ മറച്ചെവെയ്ക്കുകയാണ്. കോണ്‍ഗ്രസ് ഭരണത്തില്‍ പോലീസ് സംവിധാനം കുത്തഴിഞ്ഞ നിലയിലായി.


സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നാല്‍ ഗൗരി ലങ്കേഷിനും പരേഷ് മെസ്തയ്ക്കും നീതി ലഭിക്കും. ബംഗളൂരില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ബി എസ് യെദ്യുരപ്പയുടെ നേതൃത്വത്തില്‍ നടന്ന പരിവര്‍ത്തന്‍ യാത്രയുടെ റാലിയില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്.


പരിവര്‍ത്തന്‍ റാലി എന്ന പേരില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി റാലികള്‍ നടത്തിവരികയാണ്. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് ഇത്.


പ്രധാനമന്ത്രി നരേന്ദ്ര മോഡി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, മിസോറാം എന്നിവടങ്ങളില്‍ റാലി നടത്തിിരുന്നു. ബിജെപി ഭിന്നിപ്പിച്ച് ഭരിപ്പിക്കുന്നുവെന്നും വിദ്വേഷം വളര്‍ത്തുന്നുവെന്നും പറയുന്ന രാഹുല്‍ ബിജെപി ഭരിക്കുന്ന ഏതു സംസ്ഥാനത്താണ് കലാപം ഉണ്ടായതെന്ന് കാണി്ച്ചു തരാനും രാജ് നാഥ് സിംഗ് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ പ്രസിഡന്റായതിന് അഭിനന്ദിച്ച ശേഷമാണ് രാജ് നാഥ് സിംഗ് രാഹുലിനെ വെല്ലുവിളിച്ചത്.


നവംബര്‍ ഒമ്പതിന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായാണ് പരിവര്‍ത്തന യാത്ര ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ 224 നിയമസഭാ മണ്ഡലങ്ങളിലും ചെന്നെത്തുന്ന യാത്രയില്‍ ഒരു ലക്ഷം പേരാണ് പങ്കെടുക്കുക എന്ന് ബിജെപി അവകാശപ്പെടുന്നു.


സംസ്ഥാനത്തെ 28,000 പോളിംഗ് ബുത്തുകളില്‍ നിന്നും നാലു പേര്‍ വീതമുള്ള പ്രതിനിധികളാണ് യാത്രയെ അനുഗമിക്കുന്നത്.


ജനുവരി 28 ന് ബംഗലൂരിലാണ് യാത്രയുടെ സമാപനം. 79 ദിവസം നീളുന്നതാണ് യാത്രയുടെ സമാപന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും,.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ