Books News

ശാന്തരാത്രിയിലെ ഏകാകിയായ കുറുക്കന്‍ - റസ്‌കിന്‍ ബോണ്ട്

Sun, Dec 17, 2017

Arabianewspaper 2385
ശാന്തരാത്രിയിലെ ഏകാകിയായ കുറുക്കന്‍ - റസ്‌കിന്‍ ബോണ്ട്

നിലാവില്‍ കുളിച്ച നീലരാത്രിയില്‍ ഒരു കുന്നിന്‍ മുകളില്‍ ഏകനായി നിലകൊള്ളുന്ന കുറുക്കന്‍. വെളുത്ത മഞ്ഞിന്റെ പുതപ്പ് അണിഞ്ഞ ഹിമാലയന്‍ താഴ് വരകളിലെ ഏറ്റവും സുന്ദരമായ ദേവഭൂമിയിലെ മസൂറിയില്‍ ഒരിക്കല്‍ കണ്ട കാഴ്ചയാണ് റസ്‌കിന്‍ ബോണ്ടിന്റെ മനസില്‍ ഇന്നും മായാതെ നിലനില്‍ക്കുന്നത്.


കൗമാരകാലത്തെ ആ കാഴ്ചയില്‍ നിന്നാണ് പിന്നീട് വലിയ എഴുത്തകാരനായപ്പോഴും പല കഥകള്‍ എഴുതുമ്പോഴും കാല്‍പനികത റസ്‌കിന്‍ ബോണ്ടിന്റെ സന്തത സഹചാരിയായത്.


ആത്മകഥ എഴുതിയപ്പോള്‍ റസ്‌കിന്റെ മനസില്‍ ഓടിയെത്തിയതും ആ കുറുക്കന്റെ ചിത്രമായിരുന്നു. തുടര്‍ന്ന് ആത്മകഥയ്ക്ക് ഏകാകിയായ കുറുക്കന്റെ നര്‍ത്തനം എന്നു പേരിട്ടു. പക്ഷേ, ആത്മകഥ കാല്‍പനികമായിരുന്നില്ല, തീര്‍ത്തും യാഥാര്‍ത്ഥ്യമായ കാര്യങ്ങള്‍ മാത്രം. റസ്‌കിന്‍ ബോണ്ട് അടുത്തിടെ ചണ്ഡീഗഡില്‍ നടന്ന സാഹിത്യോത്സവത്തില്‍ പങ്കെടുക്കവെ വെളിപ്പെടുത്തി.


കുട്ടികള്‍ക്കു വേണ്ടി എഴുതിയ നോവലുകള്‍ റസ്‌കിന്‍ ബോണ്ടിനെ പ്രശസ്തനാക്കി. പേരും പെരുമയ്ക്കും പണത്തിനും വേണ്ടിയല്ല, ആനന്ദത്തിനായി മാത്രം രചന നടത്താനാണ് വളര്‍ന്നു വരുന്ന യുവപ്രതിഭകളോട് റസ്‌കിന്‍ ബോണ്ട് പറയുന്നത്.


പതിനേഴാം വയസില്‍ ആദ്യ നോവലായ ദ റൂം ഓണ്‍ ദ റൂഫ് എഴുതുമ്പോള്‍ ബോണ്ട് ലണ്ടനിലായിരുന്നു. ഈ നോവലെഴുതിയതിവ് ലഭിച്ച പ്രതിഫലം കൊണ്ട് ബോണ്ട് ആദ്യം ചെയ്തത് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് എടുക്കുകയായിരുന്നു. മുംബൈയില്‍ കപ്പലിറങ്ങിയ ബോണ്ട് ഡെറാണൂണിലും അവിടെ നിന്നും മസൂറിയിലുമെത്ത സ്ഥിരതാമസമാക്കി. ബ്രി്ട്ടീഷ് ദമ്പതികള്‍ക്ക് ജനിച്ച റസ്‌കിന്‍ ആംഗ്ലോ-ഇന്ത്യന്‍ എഴുത്തുകാരില്‍ പ്രമുഖനാണ്.


റസ്റ്റി എന്ന പേരില്‍ ആത്മകഥാംശമുള്ള കഥാപാത്രത്തെ ഉപയോഗിച്ച് നിരവധി പരമ്പരകള്‍ ബോണ്ട് എഴുതി. റസ്റ്റി ദ ബോയി ഫ്രം ദ ഹില്‍സ്. റസ്റ്റി റണ്‍സ് എവേ, റസ്റ്റി ആന്‍ഡ് ദ മാജിക് മൗണ്ടന്‍ തുടങ്ങിയവയിലൊക്കെ ഈ കഥാപാത്രം എത്തുന്നുണ്ട്. വണ്‍സ് അപോണ്‍ എ മസൂറി ടൈം, ദി ഇന്ത്യ ഐ ലവ് , ദ കാഷ്മീര്‍ സ്റ്റോറി ടെല്ലര്‍, അനിമല്‍ സ്റ്റോറീസ്, റോഡ്‌സ് ടു മസൂറി, സ്‌ട്രേയ്‌ഞ്ചേഴ്‌സ് ഇന്‍ ദ നൈറ്റ്, മഹാറാണി, ലെപേഡ് ഓന്‍ ദ മൗണ്ടന്‍, സീക്രട്‌സ്, ഗ്രാന്‍ഡ്ഫാദേവ്‌സ് പ്രൈവറ്റ് സൂ , വെന്‍ ദ ടൈഗര്‍ വാസ് കിംഗ്, ദ ബ്ലൂ അംബ്രല്ല തുടങ്ങിയ നിരവധി നോവലുകളും റസ്റ്റിന്റെ കരവിരുതായി പുറത്തു വന്നിട്ടുണ്ട്.


ചെറുകഥകളുടെ നിരവധി സമാഹാരങ്ങളും റസ്‌കിന്റെ പേരില്‍ പുറത്തു വന്നിടടുണ്ട്. രാജ്യം പത്മശ്രീയും പത്മഭൂഷണും നല്‍കി റസ്‌കിനെ ആദരിച്ചിട്ടുണ്ട്. ബ്രിട്ടീഷ് വംശജനായിട്ടും ഇന്ത്യയില്‍ താമസിച്ച് , ജീവിച്ച് , ഈ മണ്ണിനേയും വായുവിനേയും സ്‌നേഹിച്ചാണ് റസ്‌കിന്റെ എഴുത്ത്.


എണ്‍പത്തി മൂന്നാം വയസിലും പുസ്തകവും കുട്ടികളുമായുള്ള ലോകത്ത് സജീവമാണ് റസ്‌കിന്‍.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ