Health News
വായുമലിനീകരണം ; കുട്ടികള്‍ക്ക് ആജീവാനന്ത ദുരിതം സമ്മാനിക്കും
Sun, Dec 17, 2017


അന്തരീക്ഷ മലിനീകരണത്തില്‍ ഏറെ ദുരിതം അനുഭവിക്കാന്‍ പോകുന്നത് കുട്ടികളായിരിക്കുമെന്നാണ് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധ, ആസ്തമ , ബ്രൊങ്കൈറ്റസ് എന്നി രോഗങ്ങള്‍ വിട്ടുമാറാതെ ഇവരെ ആജീവനാന്ത കാലത്തോളം പിന്തുടരുമെന്ന് ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു,
കുട്ടികളിലെ രോഗ പ്രതിരോധ ശക്തി കുറയ്ക്കാനും ഇത് വഴിതുറക്കും,. ഇത് കുട്ടികളുടെ ശ്വാസകോശം ചുരുങ്ങുന്നതിനും ശ്വാസം ക്യത്യമായ അളവില്‍ തലച്ചോറില്‍ എത്താതിരിക്കുന്നതിനാല്‍ ബുദ്ധി വളര്‍ച്ചയേയും മറ്റും ബാധിക്കുകയും ചെയ്യും.
കുട്ടികളിലെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമതയും ബുദ്ധിയും തമ്മില്‍ നേരിട്ടു ബന്ധമുണ്ടെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കുട്ടികളുടെ ഹൃദയമിടിപ്പും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും പ്രായപൂര്‍ത്തിയായവരേക്കാള്‍ ഇരട്ടിയോ അതിലധികമോ കൂടുതലാണ്. ഇതിനാല്‍ ഇവര്‍ ശ്വസിക്കുന്ന വായുവിന്റെ അളവും വളരെ കുടുതലാണ്.
ഇക്കാരണത്താല്‍ മലിനമയമായ വായു മറ്റുള്ളവരെ അപേക്ഷിച്ച് കുട്ടികളില്‍ വലിയ അളവില്‍ എത്തുന്നു.
മലിനാന്തരീക്ഷത്തില്‍ വളരുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതായുണ്ട്. മുഖാവരണം ധരിച്ച് മാത്രം പുറത്തിറങ്ങാന്‍ കുട്ടികള്‍ക്ക് അനുമതി നല്‍കുക, തണുത്ത കാലാവസ്ഥയുള്ളപ്പോള്‍ വസ്ത്രധാരണം കാലാവസ്ഥയ്ക്ക് അനുയോജ്യമാക്കുക. കുടുതല്‍ ഇന്‍ഡോര്‍ ഗെയിമുകളില്‍ പങ്കെടുക്കുപ്പിക്കാനും മറ്റും ശ്രദ്ധിക്കുക തുടങ്ങിയ മുന്‍ കരുതലുകള്‍ എടുക്കാവുന്നവയാണ്.
വലിവ്, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളപ്പോല്‍ വീട്ടില്‍ അടുക്കളയില്‍ തന്നെ ലഭ്യമായവ ഉപയോഗിച്ച് കുട്ടിക്ക് ആശ്വാസം നല്കാന് ശ്രമിക്കുക. തേന്‍, ജീരകം, ചുക്കുപൊടി, കല്‍ക്കണ്ടം, വെളുത്തുള്ളി, കടുകെണ്ണ എന്നിവയെല്ലാം ആസ്തമ,. ചുമ എന്നിവയ്ക്ക് പെട്ടെന്ന് തന്നെ ആശ്വാസം പകരുന്നതാണ്.
ജീരകവും മഞ്ഞപ്പൊടിയും ചേര്‍ത്തുള്ള മിശ്രിതവും, വെളുത്തുള്ളിയും ഉടനടി ആശ്വാസം പകരുന്നതാണ്.
ജീരകം ഒരു ചെറു കരണ്ടിയില്‍ എടുത്ത് ചെറുതായി ചുടാക്കുക. തുടര്‍ന്ന് ഇതിനൊപ്പം അല്പം മഞ്ഞെപ്പൊടിയും ചേര്‍ത്ത് ഇടികല്ലില്‍ ഇട്ടു ഇടിച്ചു പൊടിക്കുക. ഈ മിശ്രിതത്തില്‍ അല്പം തേസും ചേര്‍ത്ത് കുട്ടിക്ക് നല്കിയാല് വരണ്ട, ചുമ, വലിവ് എന്നിവയ്ക്ക് ഉടനടി ആശ്വാസം ലഭിക്കും. വലിയവര്‍ക്കും ഈ പ്രയോഗം ഗുണം ചെയ്യും.
വെളുത്തുള്ളിയുടെ അല്ലി ചതച്ച് അതിന്റെ ഗന്ധം ശ്വസിക്കുന്നതും അല്പം നാരങ്ങാ നീരും ചേര്‍ത്ത് വെളുത്തുള്ളി ചവച്ച് കഴിക്കുന്നതും അണുബാധയെ അകറ്റുന്നതിന് ഉപകരിക്കും,.
ഇതിനു ശേഷവും കുട്ടിക്ക് ആശ്വാസം ലഭിക്കുന്നില്ലെങ്കില്‍ മാത്രം ആശുപത്രികളേയും മരുന്നകളേയും ആശ്രയിക്കുക. മേല്‍പ്പറഞ്ഞ ഒറ്റമൂലി പ്രയോഗങ്ങള്‍ യാൊതുര വിധ ഉപദ്രവവും കുട്ടികള്‍ക്ക് ഉണ്ടാക്കില്ലെന്നത് അനുഭവസ്ഥര്‍ പറയുന്നു,
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- നരകം എന്നൊന്ന് ഇല്ലെന്ന് മാര്‍പാപ്പ, അഭിമുഖം നിഷേധിച്ച് വത്തിക്കാന്‍
- അന്ന ഹസാരെ ഉപവാസം അവസാനിപ്പിച്ചു
- അമിത് ഷായുടെ പരിഭാഷക്ക് നാക്കു പിഴ -ആഘോഷിച്ച് കോണ്‍ഗ്രസ്
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വില്ക്കാന് വിജ്ഞാപനമായി
- അപകടത്തില്‍പ്പെട്ട വയോധികയെ ആരും തിരിഞ്ഞു നോക്കിയില്ല
- ദിലിപിനെ ചതിച്ചത് മഞ്ജുവും കൂട്ടരും -പ്രതി മാര്ട്ടിന്
- മാമുക്കോയ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
- സുപ്പര്‍ ഫാസ്റ്റിലും, എക്സ്പ്രസിലും ഇരുന്നു മാത്രം യാത്രമതി- ഹൈക്കോടതി
- ഇന്ത്യയിലെ തങ്ങളുടെ ഇടപാടുകാര്‍ കോണ്‍ഗ്രസ് എന്ന് കേംബ്രിഡ്ജ് അനലിറ്റിക

Latest News Tags
Advertisment