General News

ഗുജറാത്തില്‍ തോറ്റാല്‍ കാരണം ഭരണവിരുദ്ധ വികാരം - ബിജെപി എംപി

Sun, Dec 17, 2017

Arabianewspaper 283
ഗുജറാത്തില്‍ തോറ്റാല്‍ കാരണം ഭരണവിരുദ്ധ വികാരം - ബിജെപി എംപി

ഗുജറാത്തില്‍ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്ന് എക്‌സിറ്റ് പോള്‍ സര്‍വ്വേകളും മറ്റും പ്രവചിക്കുമ്പോള്‍ പാര്‍ട്ടി തോറ്റാല്‍ ഇതിനു കാരണം ഭരണ വിരുദ്ധ വികാരമായിരിക്കുമെന്ന് പ്രവചിച്ച് ബിജെപിയുടെ രാജ്യസഭാ എംപി രംഗത്ത്.


സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസ് കാരന്‍ കൂടിയായ സന്‍ജയ് കക്കഡെ പറയുന്നു. ബിജെപിക്ക് ഇക്കുറി ഭരിക്കാനുള്ള സീറ്റുകള്‍ ലഭിക്കുമെന്ന് ഉറപ്പില്ല. മറുവശത്ത് കോണ്‍ഗ്രസ് ഭരിക്കാനുള്ള സീറ്റിന്റെ അടുത്ത് എത്തും. ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് ചിന്തിക്കുകയേ വേണ്ട. ഭരിക്കാനുള്ള സീറ്റിന്റെ അടുത്തുമാത്രമേ ബിജെപിക്ക് ലഭിക്കു.


ഇനി ബിജെപി ഭരണത്തിലെത്തിയാല്‍ ഇതിനു കാരണം മോഡിയുടെ പ്രഭാവം ഒന്നു കൊണ്ടു മാത്രമാകുമെന്നും കക്‌ഡെ പറഞ്ഞു.


താന്‍ സ്വന്തം നിലയില്‍ ഗുജറാത്തില്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടതെന്ന് കകെഡെ പറഞ്ഞു,. ഗുജറാത്തിലെ സ്ഥിതിഗതികള്‍ മനസിലാക്കാന്‍ താന്‍ ഒരു സംഘത്തെ അയച്ചിരുന്നു. ഇവരാണ് ഗ്രാമങ്ങളിലും മറ്റും പോയി സര്‍വ്വേ നടത്തിയത്. കര്‍ഷകര്‍, ഡ്രൈവര്‍മാര്‍, തൊഴിലാളികള്‍ എന്നിവരെയാണ് ഇവര്‍ കണ്ട് അഭിപ്രായം തേടിയത്.


ഗുജറാത്തില്‍ ബിജെപിക്ക കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് തന്റെ സര്‍വ്വേ ഫലം. 22 വര്‍ഷമായി ബിജെപി ഗുജറാത്ത് ഭരിക്കുന്നു. 25 വര്‍ഷം രാജ്യത്തെ ഒരു സംസ്ഥാനം ഒരു രാഷ്ട്രീയ കക്ഷി തുടര്‍ച്ചയായി ഭരിച്ചത് പശ്ചിമബംഗാളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. ഭരണ വിരുദ്ധ വികാരം ഗുജറാത്തില്‍ ഇപ്പോഴുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ബിജെപി നേതാക്കള്‍ ആരും തന്നെ വികസനത്തെക്കുറിച്ച് പ്രസംഗിച്ചില്ല. പ്രത്യേകിച്ച് അവസനാന ഘട്ടത്തില്‍. തൊഴില്‍, കൃഷി എന്നീ മേഖലകളെ കുറിച്ച് പരാമര്‍ശിച്ചില്ല. കകഡെ പറഞ്ഞു,


അതേസമയം, കാകഡെയുടെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹത്തിന് ഇതിന് സ്വാതന്ത്ര്യമുണ്ടെന്നും ബിജെപി നേതൃത്വം പറയുന്നു.


മഹാരാഷ്ട്രയിലെ പുനെ സ്വദേശിയായ കാകഡെക്കെതിരെ മഹാരാഷ്ട്ര പോലീസ് അടുത്തിടെ ചതി, വഞ്ചന, വ്യാജ രേഖ ചമയ്ക്കല്‍ എന്നിവയ്‌ക്കെതിരെ കേസ് എടുത്തിരുന്നു. ഭൂമി തട്ടിപ്പ് കേസില്‍ കോടതി വിധി വന്നതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ