General News

സിപിഎം ലോക്കല്‍ സമ്മേളനത്തിന്റെ പോസ്റ്ററില്‍ കിം ജോംഗ് ഉന്‍

Sun, Dec 17, 2017

Arabianewspaper 355
സിപിഎം ലോക്കല്‍ സമ്മേളനത്തിന്റെ പോസ്റ്ററില്‍ കിം ജോംഗ് ഉന്‍

സിപിഎമ്മിന്റെ നെടുങ്കണ്ടം ഏരിയ സമ്മേളനത്തിന്റെ പോസ്റ്ററില്‍ ഉത്തര കൊറിയയുടെ പ്രസിഡന്റ് കിം ജോംഗ് ഉന്നിന്റെ ചിത്രം വെച്ചത് ചര്‍ച്ചയാകുന്നു.


സിപിഎം പാമ്പാടും പാറ ലോക്കല്‍ കമ്മറ്റിയുടെ പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്.


കമ്യൂണിസ്റ്റ് രാജ്യമായി അറിയപ്പെടുന്നതിനാലാകും ഉത്തര കൊറിയയുടെ സേച്ചാധിപതിയുടെ ചിത്രം വെച്ചതെന്ന് കരുതുന്നു. സാമ്രാജ്യത്വ ഭീഷണിക്കെതിരെ ധീരതയോടെ നിലപാടുകള്‍ എടുക്കുന്നതിനാലാകുും കിം ജോംഗിന്റെ ചിത്രം വെച്ചതെന്നു ചൂണ്ടിക്കാട്ടുന്നവരും ഉണ്ട്.


സ്വന്തം സഹോദരനെയും അമ്മാവനേയും ഒക്കെ പകയോടെ കൊലപ്പെടുത്തുന്ന നേതാവെന്ന നിലയിലാണ് ഉത്തര കൊറിയയുടെ കിം ജോംഗിനെ പുറം ലോകം അറിയുന്നത്. ഇത്തരം സ്റ്റാലിനിസ്റ്റ് സ്വഭാവമുള്ള അഭിപ്രായ സ്വാതന്ത്ര്യം വെച്ചുപൊറഉപ്പിക്കാത്ത കിം ജോംഗ് ഉനിന്റെ ചിത്രം പോസ്റ്ററുകളില്‍ ഉള്‍പ്പെടുത്തിയത് തെറ്റായ സന്ദേശമാകും ജനങ്ങഴള്‍ക്ക് നല്‍കുക എന്ന ് ചില ഇടതു സഹയാത്രികര്‍ പോലും അഭിപ്രായപ്പെടുന്നു.


എന്നാല്‍, പാര്‍്ട്ടിയുടെ അറിവോടെയല്ല. ഏതെങ്കിലും അനുഭാവികളായിരിക്കും ആശംസ ബോര്‍ഡ് വെച്ചതെന്നാണ് ലോക്കല്‍ കമ്മറ്റിയുടെ വിശദീകരണം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ