General News

കൊച്ചിയിലെ കൊള്ളയ്ക്കു പിന്നില്‍ പൂനെയിലെ സംഘം

Sun, Dec 17, 2017

Arabianewspaper 261
കൊച്ചിയിലെ കൊള്ളയ്ക്കു പിന്നില്‍ പൂനെയിലെ സംഘം

കൊച്ചിയിലെ കൊള്ളയ്ക്കു പിന്നില്‍ പൂനെ കേന്ദ്രീകരിച്ചിള്ളു കൊള്ളസംഘമാണെന്ന് സംശയം ബലപ്പെടുന്നു. പതിനൊന്നു പേരടങ്ങുന്ന സംഘത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.


തൃപ്പൂണിത്തുറ ഏരൂരിനടുത്തുള്ള വീട്ടില്‍ നിന്ന് ഗൃഹനാഥനേയും മറ്റും ആക്രമിച്ച് 50 പവന്‍ സ്വര്‍ണം മോഷ്ടിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവരാണ് ഇവരെന്ന് കരുതുന്നു. മംഗലാപുരത്തും സമാനമായ സംഭവം അരങ്ങേറിയിരുന്നു.


ശനിയാഴ്ച പുലര്‍ച്ചെ ഇവര്‍ കൊള്ള നടത്തുമുമ്പാണ് തൃപ്പൂണിത്തുറയിലെ തീയ്യറ്ററില്‍ സിനിമ കാണാനെത്തിയത്. സെക്കന്‍ഡ് ഷോ സിനിമയ്ക്കു ശേഷമാണ് ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് കൊള്ള നടത്തിയത്.


ഏരുരിലെ സ്വകാര്യ സ്ഥാപനത്തിലെ ക്യാമറയിലും ഈ സംഘത്തെ കണ്ടെത്തിയിട്ടുണ്ട്. ഇവരിലൊരാള്‍ സിസിടിവി ക്യാമറ കണ്ടെത്തുകയും ഇത് നശിപ്പിക്കുകയും ചെയ്തു. എന്നാല്‍, അതുവരെയുള്ള ദൃശ്യങ്ങള്‍ റെക്കോര്‍ഡു ചെയ്യപ്പെട്ടിരുന്നു. പോലീസ് ഇതും പരിശോധിക്കുന്നുണ്ട്.


 

Tags : Robbery 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ