General News

ഓഖി : കാണാതായവര്‍ 300, 30 മൃതദേഹങ്ങള്‍ തിരിച്ചറിയനാകാതെ

Sun, Dec 17, 2017

Arabianewspaper 253
ഓഖി : കാണാതായവര്‍ 300, 30 മൃതദേഹങ്ങള്‍ തിരിച്ചറിയനാകാതെ

ഓഖി ചുഴലിക്കാറ്റ് കടന്നു പോയിട്ട് രണ്ടാഴ്ച തികയുമ്പോള്‍ കുടുതല്‍ ദുരന്തവാര്‍ത്തകളാണ് തുറകളിലേക്ക് എത്തുന്നത്. കാണാതായവര്‍ ഉടന്‍ മടങ്ങി വരുമെന്ന പ്രതീക്ഷകള്‍ അവസാനിക്കുകയാണ്. കടല്‍ ശാന്തമാകുകയും മറ്റെവിടെയെങ്കിലും അകപ്പെട്ടവര്‍ മടങ്ങി വരുന്നതിനുള്ള സമയം അതിക്രമിക്കുകയും ചെയ്തതോടെയാണ് കാണാതായവര്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിന് അര്‍ത്ഥമില്ലാതാകുന്നത്.


കാണാതായവരുടെ കണക്ക് റവന്യു വകുപ്പ് കഴിഞ്ഞ ദിവസം പുറത്തു വിട്ടു,. 300 പേരെ കാണാതായെന്നാണ് സര്‍ക്കാരിന്റെ പുതിയ കണക്ക്. സര്‍ക്കാരിന്റെ പുതിയ കണക്ക് ലത്തിന്‍ സഭയുടെ കണക്കുമായി പൊരുത്തപ്പെടുന്നവയാണ്. നേരത്തെ, 70 പേരെ കാണാതായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്.


കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കാണാതായവര്‍ക്ക് വേണ്ടി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന നടപടി ക്രമം പൂര്‍ത്തിയായി വരുന്നു. ഇതിന്റെ കണക്കാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.


തിരുവനന്തപുരം ജില്ലയില്‍ നിന്ന് 172 പേരെ കാണാതായിട്ടുണ്ട്. കൊച്ചിയില്‍ നിന്നും 32 പേരും. കൊല്ലം ആലപ്പുഴ തുടങ്ങിയ ഇടങ്ങളിലെ കണക്കുകള്‍ ലഭ്യമല്ല. അന്യസംസ്ഥാന തൊഴിലാളികള്‍ കേരള തീരത്തു നിന്നും പോയതിന്റെ കണക്കും ലഭ്യമല്ല.


പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത ദിവസം തുറകള്‍ സന്ദര്‍ശിക്കുന്നുണ്ട്. ഇതിനിടെ ദുരിതാശ്വാസ പാക്കേജിനുള്ള രേഖകളും കണക്കുകളും തയ്യാറാക്കുന്ന ജോലിയിലാണ് കേരള സര്‍ക്കാര്‍.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ