General News

റയല്‍ മാഡ്രിഡ് ക്ലബ് ലോകകപ്പ് ചാമ്പ്യന്‍മാര്‍

Sun, Dec 17, 2017

Arabianewspaper 156
റയല്‍ മാഡ്രിഡ് ക്ലബ് ലോകകപ്പ് ചാമ്പ്യന്‍മാര്‍

ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ ഗോള്‍ മികവില്‍ സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് ക്ലബ് ലോകകപ്പ് കിരീടം നേടി. അബുദാബിയില്‍ നടന്ന കലാശക്കളിയിലാണ് റയല്‍ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തിയത്.


ബ്രസീലിന്റെ ഗ്രെമിയോ എന്ന ക്ലബിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് റയല്‍ തോല്‍പിച്ചത്. 53 ാം മിനിട്ടില്‍ ഫ്രീ കിക്കിലൂടെ ക്രിസ്റ്റ്യാനോ ഗോള്‍ നേടുകയിയിരുന്നു.


ഇതോടെ ക്ലബ് ലോകപ്പ് തുടര്‍ച്ചായയി നേടുന്ന ടീമെന്ന ഖ്യാതിയും റയലിന് ലഭിച്ചു, സെമിയില്‍ അല്‍ ജസീറയെ 2-1 ന് പരാജയപ്പെടുത്തിയ ശേഷമാണ് ബ്രസില്‍ ക്ലബിനെതിരെ നേരിയ വിജയം സ്വന്തമാക്കിയത്.


2017 ല്‍ റയല്‍ നേടുന്ന അഞ്ചാമത്തെ ചാമ്പ്യന്‍ പട്ടമാണ് ഇത്. ക്ലബിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഈ നേട്ടം. സിനദിന്‍ സിദാന്റെ പരിശീലന മികവില്‍ കളിക്കിറങ്ങിയ റയല്‍ ലാ ലിഗ യിലാണ് ഈവര്‍ഷത്തെ ആദ്യ കിരീടം നേടിയത്. തുടര്‍ന്ന് ചാമ്പ്യന്‍സ് ലീഗിലും ചാമ്പ്യനായി. പിന്നീട് യുവേഫ.യും സ്പാനിഷ് സൂപര്‍ കപ്പും നേടി.


ക്ലബ് ലോകകപ്പ് നേടുന്നതില്‍ ബാഴ്‌സലോണയുമായി ഇപ്പോള്‍ സമനിലയിലാണ്. മൂന്നു തവണയാണ് ഇരുവരും ഈ കപ്പ് കരസ്ഥമാക്കിയിരിക്കുന്നത്.


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ