General News

വിവാഹത്തിനു മാത്രമായി നിര്‍ബന്ധിച്ച് മതം മാറ്റുന്നത് തെറ്റ് രാജസ്ഥാന്‍ ഹൈക്കോടതി

Sun, Dec 17, 2017

Arabianewspaper 126
വിവാഹത്തിനു മാത്രമായി നിര്‍ബന്ധിച്ച് മതം മാറ്റുന്നത് തെറ്റ് രാജസ്ഥാന്‍ ഹൈക്കോടതി

മതപരിവര്‍ത്തനം നടത്തുന്നതിന് രാജസ്ഥാന്‍ ഹൈക്കോടതി പത്തിന നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന മാര്‍ഗ രേഖ പുറത്തിറക്കി,. മതപരിവര്‍ത്തനം നടത്തുന്നതിനു മുമ്പ് ജില്ലാ അധികാരികളുടെ മുന്‍ കൂര്‍ അനുമതി വാങ്ങണമെന്ന് കോടതി പറയുന്നു.


മതപരിവര്‍ത്തനത്തിന് ഒരു വ്യക്തിക്ക് പൂര്‍ണ സ്വാതന്ത്ര്യം ഉണ്ടെന്ന ഭരണഘടനയുടെ തത്വങ്ങളെ തൊടാതെയാണ് ഈ നിര്‍ദ്ദേശങ്ങള്‍. മതപരിവര്‍ത്തനം നടത്തുന്നവര്‍ സ്വീകരിക്കുന്ന പുതിയ മതത്തെ കുറിച്ച് ബോധവനായിരിക്കണം. പരിപൂര്‍ണ സമ്മതതോടെയാകണം മതപരിവര്‍ത്തനം, മതം മാറുന്ന വ്യക്തിക്ക് പുതിയ മതത്തില്‍ പരിപൂര്‍ണ വിശ്വാസമുണ്ടെന്ന് ഉറപ്പു വരുത്തിയ ശേഷമേ മതം മാറ്റം അനുവദിക്കുകയുള്ളു.


മതപരിവര്‍ത്തനം നിര്‍ബന്ധിച്ച് നടത്തുന്നതു കണ്ടാല്‍ ജില്ലാ ഭരണകൂടത്തെ ആര്‍ക്കും സമീപിക്കാമെന്നും പ്രണയം നടിച്ച് മതം പരിവര്‍ത്തനം നടത്തിയെന്ന കേസില്‍ വിധി പറയവെ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു,.


രാജസ്ഥാന്‍ കോടതി സമുച്ചയത്തിനു മുകളില്‍ ഹിന്ദു സേന പ്രവര്‍ത്തകര്‍ കാവിക്കൊടി ഉയര്‍ത്തിയത് വിവാദമായിരുന്നു. ലൗജീഹാദിന്റെ പേരില്‍ അടുത്തിടെ ഒരു ഇതര സംസ്ഥാന തൊഴിലാളിയായ മുസ്ലീം യുവാവിനെ ആക്രമിക്കുകുയും തീവെയ്ക്കുകയും ചെയ്തത് വീഡിയോയില്‍ പകര്‍ത്തിയ സംഭവം വിവാദമായിരുന്നു. അക്രമിയുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ചിലര്‍ പിരിവു നടത്തി പണം നിക്ഷേപിച്ചതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ