General News

വെറുപ്പും ദേഷ്യവും കോണ്‍ഗ്രസിനെ തളര്‍ത്തില്ല- രാഹുല്‍

Sat, Dec 16, 2017

Arabianewspaper 308
വെറുപ്പും ദേഷ്യവും കോണ്‍ഗ്രസിനെ തളര്‍ത്തില്ല- രാഹുല്‍

രാജ്യത്തെ 21 ാം നൂറ്റാണ്ടിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത് കോണ്‍ഗ്രസാണ്. എന്നാല്‍. രാജ്യത്തിന്റെ പ്രധാനമന്ത്രി ഇന്ത്യയെ നൂറ്റാണ്ടുകള്‍ പിന്നോട്ട് കൊണ്ടുപോകുകയാണ്.


എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.


എളിമയോടെയാണ് താന്‍ ഈ പദവി ഏറ്റെടുക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു മഹരാഥന്‍മാരുടെ നിഴലിലൂടെ മാത്രമെ താന്‍ മുന്നോട്ടു നടക്കുകയുള്ളുവെന്നും രാഹുല്‍ പറഞ്ഞു.


ബിജെപിയെ തങ്ങളുടെ സഹോദനായിട്ടാണ് കാണുന്നത്. എന്നാല്‍,. തങ്ങള്‍ക്ക് ഇവരുമായി യോജിപ്പില്ല. അവര്‍ എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണ് എന്നാല്‍, അവരെ സംസാരിക്കാന്‍ നമ്മള്‍ അനുവദിക്കുകയാണ്. ബിജെപിയുടെ ദുഷ് ചെയ്തികള്‍ അവസാനിപ്പിക്കാന്‍ കെല്പുള്ള ഒരേ ഒരു പ്രസ്ഥാനം കോണ്‍ഗ്രസ് മാത്രമാണെന്നും രാജ്യത്തെ ജനങ്ങളോട് പാര്‍ട്ട്ക്ക് സ്‌നേഹവും ആദരവും മാത്രമാണുള്ളതെന്നും രാഹുല്‍ പറഞ്ഞു.,


2014 നു ശേഷം രാജ്യം മുന്‍പ് കണ്ടിട്ടില്ലാത്ത വിധം പ്രതിസന്ധികളെ നേരിടുകയാണ്. എന്നാല്‍, തങ്ങള്‍ ഭയപ്പെടാന്‍ പോകുന്നില്ലെന്നും അധികാര കൈമാറ്റ ചടങ്ങില്‍ പങ്കെടുക്കവെ സ്ഥാനമൊഴിയുന്ന അദ്ധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. രാജ്യത്ത് ഭയപ്പാട് നിലനില്‍ക്കുകയാണ്. ഭരണഘടനാ മൂല്യങ്ങള്‍ നിരന്തരം ആക്രമിക്കപ്പെടുകയാണ്. ഇത്തരം സമ്മര്‍ദ്ദ ഭയസാഹചര്യങ്ങള്‍ക്കു കീഴ് പ്പെടില്ലെന്നും സോണിയ പറഞ്ഞു


പാര്‍ട്ടിയെ ധൈര്യത്തോടെ രാഹുല്‍ നയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സോണിയ പറഞ്ഞു. വ്യക്തിപരമായ ആക്രമണങ്ങള്‍ രാഹുലിനെ നിര്‍ഭയനാക്കി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ