Entertainment News

കവിളൊട്ടി മെലിഞ്ഞ മോഹന്‍ലാല്‍

Sat, Dec 16, 2017

Arabianewspaper 1485
കവിളൊട്ടി മെലിഞ്ഞ മോഹന്‍ലാല്‍

മത്തങ്ങാ കവിള്‍ പൊയ് പോയി, കഴുത്തിലെ മാംസള പേശികള്‍ അപ്രത്യക്ഷ്യമായി. മെലിഞ്ഞ ലാലേട്ടന്‍ കവിളൊട്ടി കറുത്ത കണ്ണടയും ധരിച്ച് കൊച്ചിയിലെത്തിയപ്പോള്‍ കാഴ്ചക്കാരില്‍ പലരും ലാലിനെ കണ്ട് അന്തം വിട്ടു.


ഒടിയന്‍ എന്ന ചിത്രത്തിനു വേണ്ടി ആരാധകരേയും സിനിമ പ്രേക്ഷകരേയും അമ്പരിപ്പിച്ചാണ് ലാലിന്റെ മാറ്റം.


മുപ്പതു വയസുള്ള കഥാപാത്രമായി മാറാന്‍ ലാല്‍ ചെന്നെയിലൈ ആശുപത്രിയില്‍ എത്തിയതിന്റെ ചിത്രം വൈരാലിയിരുന്നു. സാധാരണക്കാരനെ പോലെ ഡോക്ടറെ കാണാന്‍ ഊഴം കാത്ത് നില്‍ക്കുന്ന ലാലിനെയാണ് കണ്ടത്. വണ്ണം കുറയ്ക്കുന്ന ഓപറേഷനു വേണ്ടിയുള്ള പ്രാഥമിക പരിശോധനകള്‍ക്കു വേണ്ടിയായിരുന്നു ഇത്.


ആഴ്ചകള്‍ക്കു ശേഷം ഒടിയനിലെ ടീസറെത്തി. മെലിഞ്ഞ ലാല്‍ . ഇത് ഫോട്ടോഷോപ്പോ, ക്യാമറ ട്രികോ ആണെന്ന് കരുതിയവര്‍ ഉണ്ട്. എന്നാല്‍,. വെള്ളിയാഴ്ച ലാല്‍ കൊച്ചിയില്‍ വിമാനമിറങ്ങി. പറഞ്ഞതു പോലെ ലാല്‍ മെലിഞ്ഞിരിക്കുന്നു. മധ്യവയ്‌സ്‌കനില്‍ നിന്നും വൃദ്ധനിലേക്കുള്ള ജൈവശാസ്ത്രപരമായ യാത്രയ്ക്കിടെ നവയൗവനം പൊടുന്നനെ കൈവന്നിരിക്കുന്നു. നരച്ച താടിയും മുടിയും ലാല്‍ പലപ്പോഴും പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു.


മഹാനടനായ മമ്മൂട്ടി നാല്‍പതുകളിലെ പ്രായവുമായി ചിത്രങ്ങളിലും യഥാര്‍ത്ഥ ജീവിതത്തിലും എത്തുമ്പോഴാണ് ലാലും സിനിമയ്ക്കു വേണ്ടി കഥാപാത്രത്തിനു വേണ്ടി ഈ യൗവനകാലത്തേക്ക് തിരിച്ചു നടന്ന് എത്തിയത്.


ആരാധകര്‍ക്ക് ലാലിനെ ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ എലിയാസ് ജാക്കിയുടെ പ്രായത്തില്‍ കാണാനാണ് താല്‍പര്യം. ഒടിയന്‍ ഇതിന് ഒരു കാരണമായി ..

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ