General News

സോണിയ ഒഴിഞ്ഞത് അദ്ധ്യക്ഷ പദവി, സജീവ രാഷ്ട്രീയം തുടരും

Sat, Dec 16, 2017

Arabianewspaper 219
സോണിയ ഒഴിഞ്ഞത് അദ്ധ്യക്ഷ പദവി, സജീവ രാഷ്ട്രീയം തുടരും

മതപരിവര്‍ത്തനം ആരോപിച്ച് ക്വയര്‍ സംഘത്തിനു നേരെ ആക്രമണം



മതപരിവര്‍ത്തനം ആരോപിച്ച് മദ്ധ്യപ്രദേശില്‍ ക്വയര്‍ സംഘത്തിനെതിരെ ബജരംഗ് ദള്‍ ആക്രമണം . പുരോഹിതന്റെ കാറിനു നേരെ ആക്രമണം നടത്തിയാതായും പരാതിയുണ്ട്. കാര്‍ കത്തിച്ചതിനും ആക്രമണത്തിനും പോലീസ് കേസ് എടുത്തില്ലെന്ന് വൈദിക സംഘം ആരോപിക്കുന്നു.


സംഭവത്തെ തുടര്‍ന്ന് കാതലിക് ക്വയര്‍ സംഘത്തിലെ ചിലരെ പോലീസ് മതപരിര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കേസ് എടുത്തു. മുപ്പതോളം പേരെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ആറോളം പേര്‍ക്കെതിരെ പണം നല്‍കി മതപരിവര്‍ത്തനം നടത്തിയതിന് കേസ് എടുത്തു.


ആക്രമികളുടെ പേരില്‍ നടപടി എടുക്കുന്നതിനു പകരം തങ്ങള്‍ക്കെതിരെ കള്ളക്കേസ് എടുക്കുകയായിരുന്നുവെന്ന് ഇവര്‍ ആരോപിച്ചു പോലീസ് സ്റ്റേഷനുള്ളില്‍ വെച്ചും ആക്രമിച്ചതായും പരാതിയുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.


ക്രിസ്തുമസ് കാരള്‍ സംഘത്തിനു നേരെയാണ് മതപരിവര്‍ത്തനം ആരോപിച്ച് ആക്രമണം നടത്തിയത്. ബജരംഗ് ദള്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ആരോപണമുണ്ട്.


മലയാളികളാണ് സംഘത്തിലുണ്ടായിരുന്ന വൈദികര്‍. അറസ്റ്റ് അറിഞ്ഞ് പോലീസ് സ്റ്റേഷനില്‍ എത്തിയ എട്ടോളം വൈദികരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു,


സെമിനാരിയിലെ വിദ്യാര്‍ത്ഥികള്‍ കാരള്‍ പാടി ചില വീടുകളില്‍ ചെന്നിരുന്നു ഇതിനെ ചിലര്‍ തടയുകയാണ് ഉണ്ടായത്. തങ്ങള്‍ പാട്ടുപാടി വരുന്നത് കണ്ട് ചിലര്‍ പോലീസിനെ വിളിക്കുകയും മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിക്കുകയുമായിരുന്നുവെന്ന് വൈദിക വിദ്യാര്‍ത്ഥികള്‍ പറയുന്നു,.


അയ്യായിരം രൂപ നല്‍കി ധര്‍മേന്ദ്ര ഡോഹത് എന്നയാളെ മതപരിവര്‍ത്തനത്തിന് ശ്രമിച്ചുവെന്ന് ആരോപണം ഉണ്ട്. പണം നല്‍കി തന്നെ ക്രൈസ്തവനാക്കാന്‍ ശ്രമിച്ചതെന്ന് പോലീസില്‍ പരാതി നല്‍കിയത്. ഇയാളുടെ വീട്ടിലാണ് കാരള്‍ ഗാനം പാടി സംഘമെത്തിയതെന്നും. അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പോലീസ് പറയുന്നു. ധര്‍മേന്ദ്ര തോമസ് എന്ന് തനിക്ക് പുതിയ പേരു നല്‍കിയെന്നും അയ്യായിരം രൂപയും കുരിശു മാലയും ബൈബിളും നല്‍കിയതായും ഇയാളുടെ പരാതിയില്‍ പറയുന്നു.


പണം നല്‍കി മതപരിവര്‍ത്തനം നടത്തിയതിന് ആറു പേരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് പറഞ്ഞു.


ഇതിനെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ആക്രമിക്കുകയായിരുന്നു. കാര്‍ കത്തി നശിച്ച നിലയിലാണ്. കാതലിക് ബിഷപ് കൗണ്‍സില്‍ മതപരിവര്‍ത്തന ആരോപണങ്ങള്‍ നിഷേധിച്ചു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ