General News

ഓഖി : പ്രധാനമന്ത്രി കേരളത്തിലെത്തുന്നു

Sat, Dec 16, 2017

Arabianewspaper 375
ഓഖി : പ്രധാനമന്ത്രി കേരളത്തിലെത്തുന്നു

ഓഖി ദുരിത ബാധിതരെ സന്ദര്‍ശിക്കാനും പാക്കെജ് പ്രഖ്യാപിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തും. തിങ്കളാഴ്ച എത്തുന്ന പ്രധാനമന്ത്രി ചൊവാഴ്ച രാവിലെ പൂന്തുറയിലും വിഴിഞ്ഞത്തും എത്തുമെന്നുമാണ് സൂചന.


പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ സംഘം വിഴിഞ്ഞത്തും പൂന്തുറയിലും സന്ദര്‍ശനം നടത്തുകയും ബാരിക്കേഡ് നിര്‍മാണം ആരംഭിക്കുകുയും ചെയ്തതോടെയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.


ഓഖി ദുരിതബാധിതരെ കാണാന്‍ പ്രധാനമന്ത്രി എത്തണമെന്ന് ലത്തീന്‍ അതിരുപത ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മോഡി എത്തുന്നത, കന്യാകുമാരി, നാഗര്‍കോവില്‍ എന്നീ സ്ഥലങ്ങളിലും മോഡി സന്ദര്‍ശനം നടത്തും,. കൊല്ലത്ത് സ്വകാര്യ പരിപാടിയിലും മോഡി പങ്കെടുക്കാന്‍ സാധ്യതയുണ്ടെന്ന് സൂചനകളുണ്ട്.


ജഡായു പാറിയിലെ തീം പാര്‍ക്ക് ഉദ്ഘാടനത്തിന് മോഡിയെ കൊല്ലത്ത കൊണ്ടു വരാന്‍ ശ്രമം നടക്കുന്നുണ്ട്. എന്നാല്‍, പാര്‍ലമെന്റ് സമ്മേളിക്കുന്നതിനാല്‍ മൊഡി ഉച്ചയോടെ ഡെല്‍ഹിക്ക് മടങ്ങുമെന്നാണ് സൂചന.


നേരത്തെ, കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമനും അല്‍ഫോന്‍സ് കണ്ണന്താനവും വിഴിഞ്ഞവും പൂന്തുറയും സന്ദര്‍ശിച്ചിരുന്നു., തിരുവനന്തപുരത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ പാര്‍്ട്ടി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും പൂന്തുറ സന്ദര്‍ശിച്ചിരുന്നു.


നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരള മുഖ്യമന്ത്രി പിണറായി വിജയനെ ദുരന്തത്തെപ്പറ്റി അന്വേഷിക്കാന്‍ ഫോണില്‍ വിളിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. തമിഴ് നാട് മുഖ്യമന്ത്രിയെ പ്രധാനമന്ത്രി വിളിച്ചിരുന്നു,. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇക്കാര്യം ഉന്നയിച്ചത്.


എന്നാല്‍, കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു, എന്നാല്‍, കന്യാകുമാരി സന്ദര്‍ശിച്ചുവെങ്കിലും തമിഴ്‌നാട് മുഖ്യമന്ത്രിയെ നിര്‍മല സീതാരമന്‍ സന്ദര്‍ശിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിയെ വിളിച്ചതെന്ന് വിശദീകരണവുമുണ്ടായി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ