General News

തൃപ്പൂണിത്തുറയിലും മോഷണം; വീട്ടുുകാരെ ആക്രമിച്ച് 50 പവന്‍ കവര്‍ന്നു

Sat, Dec 16, 2017

Arabianewspaper 222
തൃപ്പൂണിത്തുറയിലും മോഷണം; വീട്ടുുകാരെ ആക്രമിച്ച് 50 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് മോഷണ പരമ്പര. കാസര്‍കോട് സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് കൊച്ചിയില്‍ രണ്ടാമിടത്തും വന്‍ കവര്‍ച്ച. ഇതരസംസ്ഥാന കൊള്ള സംഘമാണ് തൃപ്പൂണിത്തുറയില്‍ മോഷണം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്.


വാതില്‍കുത്തിപ്പൊളിച്ച് അകത്തു കടന്ന സംഘം വീട്ടുകാരെ കെട്ടിയിട്ട ശേഷമാണ് 59 പവന്‍ കവര്‍ന്നത്.


പുലര്‍ച്ചെ രണ്ടരമണിയോടൊയാണ് കൊള്ള സംഘം എത്തിയത്. ഹില്‍ പാലസിനടത്തു അനന്തകുമാര്‍ എന്നയാളുടെ വീട്ടിലാണ് സംഭവം.


ക്രഡിറ്റ് കാര്‍ഡ്, പണം എന്നിവയും മോഷ്ടാക്കള്‍ കൊണ്ടുപോയി. പ്രതിരോധിക്കാന്‍ ശ്രമിച്ച അനന്തുകുമാറിന് തലയ്ക്ക് അടിയേറ്റു. ആറോളം തുന്നില്‍ക്കെട്ടുകളുണ്ട്, കൊച്ചിയില്‍ നഗര മദ്ധ്യത്തിലും സമാനമായ രീതിയില്‍ കവര്‍ച്ച നടത്തിയിരുന്നു. അഞ്ചു പവനോളം മോഷ്ടിച്ചു. ഇവര്‍ തമിഴാണ് സംസാരിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു,

Tags : Crime  theft 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ