General News

എക്‌സിറ്റ് ഫലങ്ങളും ബിജെപിക്ക് അനുകൂലം

Thu, Dec 14, 2017

Arabianewspaper 491
എക്‌സിറ്റ് ഫലങ്ങളും  ബിജെപിക്ക് അനുകൂലം

ഗുജറാത്ത് തിരഞ്ഞെടുപ്പ് അവസാനിച്ചതിനു പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നു വിവിധ ഏജന്‍സികളും വാര്‍ത്താചാനലുകളും നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഗുജറാത്തില്‍ ബിജെപി അധികാരത്തില്‍ മടങ്ങിവരുമെന്നും ഹിമാചലില്‍ ബിജെപി തൂത്തുവാരുമെന്നുമാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.


ഗുജറാത്തില്‍ ബിജെപിക്ക് 125 സീറ്റും കോണ്‍ഗ്രസിന് 57 സീറ്റുകളുമാണ് സെഫോളജിസ്റ്റായ സുര്‍ജിത് ഭല്ല പ്രവചിക്കുന്നത്.


ഇന്ത്യാ ടുഡെ ആക്‌സിസ് പോള്‍ ഫലങ്ങള്‍ ഹിമാചലില്‍ ബിജെപിക്ക് 47-55 സീറ്റുകളും കോണ്‍ഗ്രസിന് 13 സീറ്റുകളുമാണ് പ്രവചിക്കുന്നത്. ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പിനു ശേഷം എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതില്‍ ഏകദേശം അടുത്തു വന്നത് ഇന്ത്യാടുഡെയുടെയായിരുന്നു.


ടൈംസ് നൗ വിന്റെ എക്‌സിറ്റ് പോള്‍ ഫലമനുസരിച്ച് ഗുജറാത്തില്‍ ബിജെപിക്ക് 109 സീറ്റും കോണ്‍ഗ്രസിന് 70 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. എബിപി സിഎസ്ഡിഎസ് എക്‌സിറ്റ് പോള്‍ അനുസരിച്ച് കോണ്‍ഗ്രസിന് 78-86 സീറ്റുകളും ബിജെപിക്ക് 91-99 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. വിഡിപി അസോസിയേറ്റ്‌സ് എന്ന പോളിംഗ് ഏജന്‍സിയുടെ കണക്കു പ്രകാരം
ഗുജറാത്തില്‍ ബിജെപി 142 സീറ്റുകളും കോണ്‍ഗ്രസ് 37 സീറ്റുകളും മറ്റുള്ളവര്‍ മൂന്നു സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു. ഹിമാചലില്‍ ബിജെപിക്ക് 56 സീറ്റുകളും കോണ്‍ഗ്രസിന് 10 സീറ്റുകളും മറ്റുള്ളവര്‍ രണ്ടു സീറ്റുകളും നേടുമെന്നും ഇവര്‍ പ്രവചിക്കുന്നു. 


2014 ലോക്‌സഭാ തിരഞ്ഞെടുപ്പു മുതല്‍ മിക്കവാറും എല്ലാ തിരഞ്ഞെടുപ്പുകളിലും ഏകദേശം ശരിയായ പ്രവചനം നടത്തിയ ഏജന്‍സിയായ ടുഡെയ്‌സ് ചാണക്യയാണ് ഏറ്റവും കുടുതല്‍ സീറ്റ് ബിജെപിക്ക് പ്രവചിച്ചിരിക്കുന്നത്. 182 ല്‍ 135 . (ഇവരുടെ ബീഹാറിലെ തിരഞ്ഞെടുപ്പു പ്രവചനം പാളിയിരുന്നു)  
പുറത്തുവന്ന ആറു എക്‌സിറ്റ് പോളുകള്‍ എല്ലാം തന്നെ ബിജെപിക്ക് അനുകൂലമായ തരംഗമാണെന്ന് പ്രവചിക്കുന്നു. 18 നാണ് വോട്ടെണ്ണല്‍. 


22 വര്‍ഷത്തെ ഭരണത്തിനു ശേഷവും ബിജെപിക്ക് കാര്യമായ നഷ്ടം വരില്ലെന്നാണ് എക്‌സിറ്റ് പോളുകള്‍ സൂചിപ്പിക്കുന്നത്. 


എക്‌സിറ്റ് പോള്‍ ഫലങ്ങള്‍


ഗുജറാത്ത് - ആകെ സീറ്റുകള്‍ 182 ഭൂരിപക്ഷത്തിന് വേണ്ടത് 92


ടുഡെയ്‌സ് ചാണക്യ - കോണ്‍ഗ്രസ് 47 ( പ്ലസ് ഓര്‍ മൈനസ് 7)
ബിജെപി 135 ( പ്ലസ് ഓര്‍ മൈനസ് 7)
മറ്റുള്ളവര്‍ -3 (പ്ലസ് ഓര്‍ മൈനസ് 3)


ഇന്ത്യ ടുഡെ-ആക്‌സിസ് മൈ ഇന്ത്യ കോണ്‍ഗ്രസ് 68-82 ബിജെപി 99-113


ടൈംസ് നൗ -കോണ്‍ഗ്രസ് -70 ബിജെപി 109 മറ്റുള്ളവര്‍ 3


എബിപി -കോണ്‍ഗ്രസ് 78-86 ബിജെപി 91-99


റിപ്പബ്ലിക് ടിവി സി വോട്ടര്‍ -കോണ്‍ഗ്രസ് 74 ബിജെപി 108


ന്യൂൂസ് എക്‌സ് - കോണ്‍ഗ്രസ് 65-75 ബിജെപി 110-120 മറ്റുള്ളവര്‍ 2-4


ഇന്ത്യ ടിവി - കോണ്‍ഗ്രസ് -65-75, ബിജെപി 104-114


ഹിമാചല്‍ പ്രദേശ് ആകെ സീറ്റുകള്‍ 68 ഭൂരിപക്ഷത്തിന് വേണ്ടത് 35


ഇന്ത്യ ടുഡെ -ആക്‌സിസ് മൈ ഇന്ത്യ - കോണ്‍ഗ്രസ് 13 , ബിജെപി 47-55 മറ്റുള്ളവര്‍ -0-2


ന്യൂസ് 24 -കോണ്‍ഗ്രസ് -13 ബിജെപി -55


ടുഡെയ്‌സ് ചാണക്യ - കോണ്‍ഗ്രസ് 13 (പ്ലസ് ഓര്‍ മൈനസ് 7)
ബിജെപി 55 (പ്ലസ് ഓര്‍ മൈനസ് 7)
മറ്റുള്ളവര്‍ 0 ( പ്ലസ് ഓര്‍ മൈനസ് 3)

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ