General News

കേരള സര്‍ക്കാര്‍ വഞ്ചിച്ചു, നട്ടെല്ലില്ലാത്ത വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകും -ആളുര്‍

Thu, Dec 14, 2017

Arabianewspaper 432
കേരള സര്‍ക്കാര്‍ വഞ്ചിച്ചു, നട്ടെല്ലില്ലാത്ത വിധിക്കെതിരെ ഹൈക്കോടതിയില്‍ പോകും -ആളുര്‍

ജിഷ വധക്കേസിലെ ഏക പ്രതിയയാ ആസാം സ്വദേശി അമിറുള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ച ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ പോകുമെന്ന് പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ബിജു ആന്റണി ആളൂര്‍,


അതേസമയം, വിധികേട്ട ശേഷം പുറത്തിറങ്ങിയ അമിറുള്‍ തനിക്ക് ശിക്ഷയെപ്പറ്റി ഒന്നും മനസിലായില്ലെന്നും കേരള സര്‍ക്കാര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും വിളിച്ചു പറഞ്ഞു.


നിരപരാധിയെ ശിക്ഷിക്കുക വഴി നട്ടെല്ലിത്താ കോടതി വിധി ഇന്ത്യന്‍ ജുഡീഷ്യറിതന്നെ തകര്‍ന്നു പോയിരിക്കുകയാണ്.. പ്രോസിക്യുഷന്റെ ജിഹ്വയായി കോടതി മാറുന്ന കാഴ്ചയാണ് വിധിയിലൂടെ കണ്ടതെന്നും ആളൂര്‍ പറഞ്ഞു,.


കോടതിയില്‍ തെളിവുകളാണ് വേണ്ടത്. ജനാഭിലാഷത്തിന് അനുസരിച്ചല്ല വിധി പറയേണ്ടതെന്നും ആളുര്‍ പറഞ്ഞു. ജിഷയുടെ യഥാര്‍ത്ഥ ഘാതകനെ വെളിച്ചത്തു കൊണ്ടുവരുകയാണ് വേണ്ടത്. സൗമ്യ വധേേക്കസില്‍ പ്രതിക്കെതിരെ കൊല നടത്തിയെന്നു പോലും തെളിയിക്കാന്‍ പോലീസിനു സാധിച്ചില്ല. മേല്‍ക്കോടതികളില്‍ ചെല്ലുമ്പോള്‍ പഴയദുരനുഭവം ഉണ്ടാകരുതെന്നും ആളുര്‍ പറഞ്ഞു


വിചാരണ കോടതിയും ഹൈക്കോടതിയും വധശിക്ഷ വിധിച്ചുവെങ്കിലും സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദ ചാമിക്ക് ശിക്ഷ സുപ്രീം കോടതി ഇളവു ചെയ്ത സംഭവമാണ് ആളൂര്‍ ചൂ്ണ്ടിക്കാട്ടിയത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ