General News

ഐഎന്‍എസ് കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ചു,

Thu, Dec 14, 2017

Arabianewspaper 463
ഐഎന്‍എസ് കല്‍വരി രാജ്യത്തിന് സമര്‍പ്പിച്ചു,

ഇന്ത്യയുടെ നാവിക സേനയ്ക്ക് ശക്തി പകര്‍ന്ന് 6 സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയാ ഐഎന്‍എസ് കല്‍വരി പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിച്ചു,. കഴിഞ്ഞ പതിനേഴു വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായാണ് ഇന്ത്യ ഒരു മുങ്ങിക്കപ്പല്‍ സ്വന്തമാക്കുന്നത്. കല്വരി എന്ന മലയാള പദമാണ് ഇതിന് നല്‍കിയിരിക്കുന്നത്. ആഴക്കടലിലെ കടുവാസ്രാവ് എന്ന നാമാര്‍ത്ഥമുള്ള കല്‍വരി പേരു സൂചിപ്പിക്കും പോലെ ശത്രുക്കള്‍ക്ക് അപകടകാരിയാണ്.


പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലെ ആദ്യ പ്രതിരോധ സംരംഭമാണ് ഇന്ന് നീരണിയുന്നത്.


മുംബൈയിലെ നാവികസേനയുടെ മസ്ഗാവ് ഡോക്കില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ അദ്ധ്യക്ഷയായിരുന്നു,
ശത്രുവി്‌ന്റെ റഡാറുകളില്‍ ചെന്നു പെടാതെ രഹസ്യമായി നീങ്ങാനുള്ള കഴിവുണ്ട് ഇതിന്. ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് സഹകരണത്തോടെയാണ് ഇന്ത്യ അന്തര്‍വാഹിനി നിര്‍മിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് ഇത്. നിലവില്‍ 15 അന്തര്‍വാഹിനികളാണ് ഇന്ത്യക്കുള്ളത്.


ഇന്ത്യയുടെ മുഖ്യ ശത്രുവായ ചൈനയ്ക്ക് 60 അന്തര്‍വാഹിനികളാണ് ഉള്ളത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് അന്തര്‍ വാഹിനി സാന്നിദ്ധ്യം വര്‍ദ്ധിച്ചതോടെയാണ് ഇന്ത്യ കൂടുതല്‍ അന്തര്‍വാഹിനികള്‍ നിര്‍മിക്കുന്നത്.


ഡീസല്‍-ഇലക്ട്രിക്കല്‍ എഞ്ചിനാണ് ഇതിനുള്ളത്. കടലിനടിയില്‍ നിശബ്ദമായി സഞ്ചരിക്കാന്‍ ഇതു മൂലം കഴിയും. 67.5 മീറ്റര്‍ നീളവും 12.3 മീറ്റര്‍ ഉയരവും ഇതിനുണ്ട്.


Tags : NS Kalvari 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ