General News

മോഡിയുടെ റാലിക്ക് ആളെകൂട്ടാന്‍ പണം, ബിജെപി എംഎല്‍എക്ക് നോട്ടീസ്

Wed, Dec 13, 2017

Arabianewspaper 268
മോഡിയുടെ റാലിക്ക് ആളെകൂട്ടാന്‍ പണം , ബിജെപി എംഎല്‍എക്ക് നോട്ടീസ്

മോഡിയുടെ ജലവിമാനയാത്രയ്ക്ക് സബര്‍മതി നദിയുടെ കരയില്‍ ആളെ കൂട്ടാന്‍ അണികളോട് ആഹ്വാനം ചെയ്യുന്ന ബിജെപി എംല്‍എയും ജമല്‍പൂര്‍-കാദിയ നിയോജക മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ ഭൂഷണ്‍ ബട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.


തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്നാണാ കേസ്. ഭട്ടിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു., തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവുകളെ വകവെയ്‌ക്കേണ്ടെന്നും എംഎല്‍എ പറയുന്നുണ്ട്.


ഇരുചക്രവാഹനവും കാറും എല്ലാം കൊണ്ടുവരണമെന്നും ഇതിനു ചെലവായ തുക തിരികെ നല്‍കുമെന്നും ഭൂഷന്‍ ഭട്ട് പറയുന്നു. വാഹനങ്ങള്‍ക്ക് ആയിരം മുതല്‍ മുവ്വായിരം രൂപ വരെ നല്‍കുമെന്നും.


വീഡിയോ പരിശോധിച്ച ശേഷം ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ബിബി സ്വെയിനാണ് നോട്ടീസ് അയച്ചത്.


അഹമദ് ബാദില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മോഡി ജലവിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു.


ജലവിമാനയാത്ര നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതിനായി ദിവസങ്ങള്‍്ക്കു മുമ്പെ തന്നെ ബോട്ട് ജെട്ടി തയ്യാറാക്കിയിരുന്നു. അമേരിക്കന്‍ വിമാനം ന്യുസിലാന്‍ഡിലും മസ്‌കറ്റിലും ലാഹോറിലും ഒക്കെ പോയ ശേഷമാണ് ഇന്ത്യയിലെത്തിയത്.


മഹാരാഷ്ട്രയില്‍ ആരംഭിക്കുന്ന സീ പ്ലെയിന്‍ സര്‍വീസിനായാണ് ഈ വിമാനം എത്തിച്ചത്.


അതിനിടെ മോഡി ഒറ്റ എഞ്ചിനുള്ള വിമാനത്തില്‍ കയറി സുരക്ഷാ ചട്ടവും ലംഘിച്ചതായി ആരോപണമുണ്ട്. പ്രധാനമന്ത്രി ഇരട്ട എഞ്ചിനുള്ള വിമാനത്തില്‍ മാത്രമെ യാത്ര ചെയ്യാവു എന്നു സുരക്ഷ ചട്ടങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ