Science News

രാമസേതു മനുഷ്യ നിര്‍മിതമെന്ന് സയന്‍സ് ചാനല്‍

Wed, Dec 13, 2017

Arabianewspaper 1785
രാമസേതു മനുഷ്യ നിര്‍മിതമെന്ന് സയന്‍സ് ചാനല്‍

രാമസേതു യഥാര്‍ത്ഥ്യമെന്നും ഇത് മനുഷ്യ നിര്‍മിതമാണെന്നും യുഎസ് ശാസ്ത്ര ചാനല്‍. രാമ സേതു എന്നു പറയുന്ന പാറക്കൂട്ടങ്ങളുടെ നീളന്‍ പാലം ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയില്‍ ഉണ്ടെന്നും ഇത് മനുഷ്യ നിര്‍മിതമാകാനാണ് ഏറെ സാധ്യതയെന്നും ഡ്‌സ്‌കവറിയുടെ പരിപാടിയുടെ പ്രമോയുടെ ഭാഗമായ വീഡിയോയില്‍ പറയുന്നു. ഡിസ്‌കവറി പ്രൊഡക്ഷന്‍സ് ആണ് വീഡിയോ നിര്‍മിച്ചത്.


രാമസേതു എന്ന പാലം പുരാണ ഗ്രന്ഥമായ രാമായണത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. രാമായണത്തിലെ സേതുബന്ധനം എന്ന അദ്ധ്യായത്തില്‍ ശ്രീരാമനും സഹോദരന്‍ ലക്ഷ്മണനും വാനരന്‍മാരുടെ സഹായത്താല്‍ ഇത്തരത്തില്‍ പാലം നിര്‍മിക്കുന്നതായി പരാമര്‍ശമുണ്ട്.


എന്നാല്‍, ഈ പാറക്കല്ലുകള്‍ക്ക് ഏഴായിരം വര്‍ഷം വരെ പഴക്കമേയുള്ളുവെന്നാണ് യുഎസ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. പാറക്കല്ലുകള്‍ക്കിടയിലുള്ള മണലിന് നാലായിരം വര്‍ഷത്തെ പഴക്കമുണ്ട്.


ഇന്ത്യക്കും ശ്രീലങ്കയ്ക്കുമിടയിലെ 30 മൈല്‍ ദൂരത്താണ് ഈ പാലം. ആദം ബ്രിഡ്ജ് എന്നാണ് ഇതിനെ വിദേശികള്‍ വിളിക്കുന്നത്. സ്വാഭാവിക പവിഴപ്പുറ്റാണ് ഇതെന്ന് ശാസ്ത്ര ലോകം വിശദീകരിച്ചിരുന്നത്.


ഈ പവിഴപ്പുറ്റ് പൊളിച്ച് കപ്പല്‍ പാത ഉണ്ടാക്കുന്ന രാമസേതു പദ്ധതിക്ക് യുപിഎയുടെ കാലത്ത് നീക്കമുണ്ടായിരുന്നു. വിശ്വ ഹിന്ദു പരിഷത് പോലുള്ള സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. സുപ്രീം കോടതിയില്‍ ഹര്‍ജി ുപരിഗണിച്ചപ്പോള്‍ രാമയാണം പുരാണമാണെന്നും രാമനോ രാവണനോ ജീവിച്ചിരുന്നതിന് യാതൊരു ശാസ്ത്രീയ തെളിവുകളില്ലെന്നും രാമ സേതു വിശ്വാസത്തിന്റെ പ്രതീകമല്ലെന്നും യുപിഎ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു.


ഡിഎംകെയുടെ ഷിപ്പിംഗ് മന്ത്രി ടി ആര്‍ ബാലുവിന്റെ നിര്‍ദ്ദേശ പ്രകാരം രാമസേതു ഭാഗത്ത് ഡ്രഡ്ജിംഗ് പദ്ധതികള്‍ ആരംഭിച്ചെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ജോലികള്‍ തടസപ്പെടുകയായിരുന്നു.


ഡ്രഡ്ജര്‍ മുങ്ങുകയും പാറ പൊട്ടിക്കുന്ന വലിയ യന്ത്രത്തിന്റെ ഇരുമ്പു ദണ്ഡ് ഒടിയുകയും ഒക്കെ ചെയ്തത് വാര്‍ത്തയായിരുന്നു.


 ചാനലിന്റെ പുതിയ വീഡിയോ എതിതയതോടെ തങ്ങള്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിഞ്ഞു എന്ന അവകാശ വാദവുമായി പലരും രംഗത്ത് എത്തിയിട്ടുണ്ട്.


Tags : Ram Setu 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ