General News

ഓഖി : പത്തു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മരണം 65

Wed, Dec 13, 2017

Arabianewspaper 244
ഓഖി : പത്തു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മരണം 65

ഓഖി ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടവുരടെ എണ്ണം 65 ആയി ഉയര്‍ന്നു. ഇന്ന് പത്ത് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. കാണാതായവരുടെ കണക്കില്‍ ആശങ്ക തുടരുന്നതിനിടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.


ഉള്‍ക്കടലില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.കോഴിക്കോട്, തൃശൂര്‍, കൊച്ചി എന്നിവടങ്ങളിലെ തീരത്തോട് അനുബന്ധിച്ചാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.


കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ നാവിക സേന തുടരുകയാണ്. മരണമടഞ്ഞവരുടെ കുടുംബത്തിനുള്ള ധനസഹായം ഉടന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓഖി ദുരിതാശ്വാസത്തിന് സര്‍ക്കാരിന്റെ കൈയ്യില്‍ നിലവില്‍ പണമില്ലാത്തതിനാല്‍ ഇതിനായി ഫണ്ട് രൂപികരിക്കാനാണ് ശ്രമം. നടക്കുന്നത്.


സര്‍്കകാരിന്റെ ദുരിതാശ്വാസ പാക്കേജില്‍ തൃപ്തിയില്ലെന്ന് അറിയിച്ച ലത്തീന്‍ അതിരൂപത പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കമിട്ടിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ