General News

ആധാറുമായി ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്നത് നീട്ടി

Wed, Dec 13, 2017

Arabianewspaper 293
ആധാറുമായി ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്നത് നീട്ടി

ആധാറുമായി ബാങ്ക് അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നീട്ടി. അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 ആയിരുന്നു. എന്നാല്‍, ആധാര്‍ എടുക്കാത്തവര്‍ക്കും മറ്റും അവസരം നല്‍കുന്നതിനാണ് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നീട്ടിയത്.


കള്ളപ്പണ നിക്ഷേപം തടയുന്നതിനാണ് ആധാര്‍ ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2002 ലെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.


ആധാര്‍ നമ്പറും പാന്‍ നമ്പറും അല്ലങ്കില്‍ ഫോറം 60 എന്നിവ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ദിവസം ഹാജരാക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.


ആധാര്‍ സംബന്ധിച്ച കേസ് വ്യാഴാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ വിജ്ഞാപനം.

Tags : Aadhar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ