General News

രോഹി്തിന്റെ ഇരട്ടസെഞ്ച്വുറി, ഇന്ത്യക്ക് കൂറ്റന്‍ വിജയം

Wed, Dec 13, 2017

Arabianewspaper 676
രോഹി്തിന്റെ ഇരട്ടസെഞ്ച്വുറി, ഇന്ത്യക്ക് കൂറ്റന്‍ വിജയം

രോഹിത് ശര്‍മയുടെ മൂന്നാം ഇരട്ട സെഞ്ച്വുറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ ശ്രീലങ്കയെ രണ്ടാം ഏകദിനത്തില്‍ 141 റണ്‍സിന് പരാജയപ്പെടുത്തി. ഇതോടെ പരമ്പര 1-1 ന് ഇരുടീരുകളും സമനിലയിലാണ്.


 മൊഹാലിയിലെ കളിക്കളത്തില്‍ പകരക്കാരനായ നായക വേഷത്തിലുള്ള രോഹിത് ശര്‍മയുടെ ഡബിള്‍ സെഞ്ച്വുറിയാണ് ഇന്ത്യയെ 392 എന്ന കൂറ്റര്‍ സ്‌കോറിലെത്തിച്ചത്. 


393 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കിറങ്ങിയ ലങ്കയ്ക്ക് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റിന് 251 റണ്‍സ് മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളു,. ആഞ്ചലോ മാത്യുസ് 111 റണ്‍സ് നേടി പുറത്താകാതെ നിന്നതു മാത്രമാണ് ലങ്കയ്ക്ക് ആശ്വാസമായത്.


ഏകദിന ക്രിക്കറ്റിലെ മൂന്നാം ഇരട്ട സെഞ്ച്വുറിയാണ് രോഹിതിന്റേത്. ലോക ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ബാറ്റ്‌സ്മാന്‍ ഈ നേട്ടം കൈവരിക്കുന്നത്. 


ഏകദിനത്തില്‍ ആകേ രേഖപ്പെടുത്തിയിട്ടുള്ള ഏഴു ഇരട്ട സെഞ്ചുറികളില്‍ മൂന്നും രോഹിത് ശര്‍മയുടെ പേരിലായി. 115 പന്തില്‍ നിന്നാണ് രോഹിത് ആദ്യ സെഞ്ച്വുറിയിലെത്തിയത്. അടുത്ത സെഞ്ച്വുറിയിലെത്താന്‍ കേവലം 36 പന്തുകള്‍ മാത്രമാണ് വേണ്ടിവന്നത്. വിവാഹ വാര്‍ഷിക ദിനത്തിലാണ് രോഹിത് ഈ അപൂര്‍വ നേട്ടം കൈവരിച്ചതെന്ന പ്രത്യേകതയുമുണ്ട്.


ധര്‍മശാലയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിംഗ് നിര ചീട്ടു കൊട്ടാരം പോലെ തകര്‍ന്നുവീണിരുന്നു. ഇതിനെ തുടര്‍ന്ന് വലിയ പഴികേട്ട ഇന്ത്യ മൊഹാലിയില്‍ ഇതിന് പകരം വീട്ടി.


നിശ്ചിത 50 ഓവറില്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സെടുത്തു. രോഹിത് ശര്‍മ 153 പന്തില്‍ നിന്ന് 208 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ശിഖര്‍ ധവാന്‍ (68) ശ്രേയസ് അയ്യര്‍ (88) എന്നിവരും തിളങ്ങി. വിക്കറ്റ് കീപ്പര്‍ എം എസ് ധോണി (7), ഹാര്‍ദ്ദിക് പാണ്ഡ്യെ (8) എന്നിവര്‍ മാത്രമാണ് നിരാശപ്പെടുത്തിയത്


ലങ്കയ്ക്ക് വേണ്ടി തീസര പെരേയ് ര മൂന്നു വിക്കറ്റുകല്‍ വീഴ്ത്തി. ടോസ് നേടിയ ലങ്ക ഇന്ത്യയെ ബാറ്റിംഗിന് പറഞ്ഞയയ്ക്കുകയായിരുന്നു.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ