General News

ജിഷ വധക്കേസ് : ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി

Wed, Dec 13, 2017

Arabianewspaper 299
ജിഷ വധക്കേസ് :  ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി

ജിഷ വധക്കേസില്‍ ശിക്ഷ വിധിക്കുന്നത് നാളത്തേക്ക് മാറ്റി. ശിക്ഷയുമായി ബന്ധപ്പെട്ട വാദം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് ഇത്. പ്രതി അമിറുള്‍ ഇസ്ലാം കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.


എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുന്നത്. പ്രതിഭാഗവും പ്രോസിക്യൂഷനും ശിക്ഷയുടെ കാര്യത്തില്‍ നടത്തിയ വാദ പ്രതിവാദങ്ങല്‍ ഉച്ചവരെ നീണ്ടു.


ഇതിനെ തുടര്‍ന്നാണ് ശിക്ഷ നാളെ വിധിക്കുമെന്ന് അറിയിച്ചത്. കേരള പോലീസ് അന്വേഷിച്ചത് നേരായ ദിശയിലായിരുന്നില്ലെന്നും കേന്ദ്ര ഏജന്‍സിയെകൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നും കൊലപാതകം നടത്തിയത് അമിറുള്‍ ഇസ്ലാം അല്ലെന്നും പ്രതിഭാഗം വാദിച്ചു,.


എന്നാല്‍, ക്രൂരമായ കൊലപാതകമായതിനാല്‍ പരമാവധി ശിക്ഷ വിധിക്കണമെന്ന് പ്രോസിക്യുഷനും വാദിച്ചു. തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് കോടതിയും പറഞ്ഞു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ