General News

കസബയിലെ മമ്മൂട്ടിയെ വിമര്‍ശിച്ച. പാര്‍വതിക്ക് ചുട്ടമറുപടി

Wed, Dec 13, 2017

Arabianewspaper 236
കസബയിലെ മമ്മൂട്ടിയെ വിമര്‍ശിച്ച. പാര്‍വതിക്ക് ചുട്ടമറുപടി

കസബയിലെ മമ്മൂട്ടി ചെയ്ത കഥാപാത്രം സ്ത്രീ വിരുദ്ധമാണെന്ന്ും നിര്‍ഭാഗ്യവശാല്‍ തനിക്ക് ആ ചിത്രം കാണെണ്ടി വന്നുവെന്നും നടി പാര്‍വതി പറഞ്ഞത് വിവാദമായി. സ്ത്രീ വിരുദ്ധ സംഭാഷണങ്ങളും രംഗങ്ങളും നിറഞ്ഞതാണ് കസബയിലെ മമ്മൂട്ടി കഥാപാത്രം രാജന്‍ സക്കറിയെന്നും ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ പാര്‍വതി തുറന്നടിച്ചു.


മമ്മൂട്ടിയെ പോലുള്ളവര്‍ ഇത്തരം കഥാപാത്രങ്ങള്‍ ചെയ്തത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും പാര്‍വതി ചോദിച്ചിരുന്നു. ഒരു മഹാനടന്‍ സ്ത്രീകളോട് മോശം ഡയലോഗ് പറയുന്നത് കേള്‍ക്കാന്‍ സങ്കടമുണ്ട്. നായകന്‍ ഇത് പറയുമ്പോള്‍ ഇതിനെ മഹത്വവല്‍ക്കരിക്കുകയാണ്. ഇത് മറ്റുപുരുഷന്‍മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് ആണ്. -പാര്‍വതി പറഞ്ഞു.


ഇതോടെ മമ്മൂട്ടിയുടെ ആരാധകര്‍ പാര്‍വതിയുടെ ഫെയ്‌സ്ബുക്കു പേജിലെത്തി കടുത്ത വിമര്‍ശനങ്ങള്‍ നടത്തി. എസ് ദുര്‍ഗയും പത്മവതിയുടേയും പേരില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെകുറിച്ച് പറഞ്ഞവരാണ് ഇപ്പോള്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സംഭാഷണവും ഉള്ളടക്കത്തെ കുറിച്ചും എതിര്‍പ്പുമായി രംഗത്ത് വരുന്നത്. ഇത് ഫെമിനസമല്ല, ഫാസിസമാണെന്ന് പലരും അഭിപ്രായപ്പെട്ടു.


രണ്ട് അവാര്‍ഡുകള്‍ ലഭിച്ചതിന്റെ അഹങ്കാരം മഹാനടന്റെ മുന്നില്‍ കാട്ടേണ്ടെന്നും ചിലര്‍ പറഞ്ഞു. ഒരൊറ്റ ചിത്രം പോലും വെളിച്ചം കാണിക്കില്ലെന്നും ചിലര്‍ ഭീഷണിപ്പെടുത്തി. മഴക്കാലത്ത് മണ്ണിര ഒന്നു ചീര്‍ത്തൂന്ന് വെച്ച് മൂര്‍ഖന്റെ വീട്ടില്‍ പെണ്ണാലോചിക്കാന്‍ വരല്ലെ എന്നും മറ്റുമുള്ള കമന്റുകളാണ് പാര്‍വതിക്ക് അഭിമുഖികരിക്കേണ്ടി വന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ