General News

കവിതയെഴുതി, പിന്‍വലിച്ചു മാപ്പു പറഞ്ഞു, ഇടതു സഹയാത്രികനെതിരെ ചോദ്യ ശരങ്ങള്‍

Wed, Dec 13, 2017

Arabianewspaper 288
കവിതയെഴുതി, പിന്‍വലിച്ചു മാപ്പു പറഞ്ഞു, ഇടതു സഹയാത്രികനെതിരെ ചോദ്യ ശരങ്ങള്‍

ഇടതു സഹയാത്രികനും കവിയുമായ പവിത്രന്‍ കവിക്കൂനിക്കെതിരെ സോഷ്യല്‍ മീഡിയ.. പര്‍ദ്ദ എന്ന പേരിലെഴുതിയ കവിത ഫെയ്‌സ്ബുക്കിലാണ് കവി പ്രസിദ്ധാീകരിച്ചത്.


എന്നാല്‍, ചിലര്‍ ഇതിനെതിരെ രംഗത്ത് വന്നു. മതവികാരം വ്രണപ്പെടുത്തുന്നതാണ് കവിത എന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ആരുേേടയും മതവികാരം വ്രണപ്പെടുത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ അലോസരം തോന്നുന്നുവെങ്കില്‍ കവിത താന്‍ പിന്‍വലിക്കുന്നുവെന്നുമാണ് പവിത്രന്‍ തീക്കുനി ഫെയ്‌സ്ബുക്കില്‍ കുറിച്ചത് പിന്നാലെ കവിതയും നീക്കി.


കവിത പിന്‍വലിച്ചത് മതമൗലികവാദികള്‍ക്ക് കീഴ് പ്പെടലാണെന്ന് ചിലര്‍ പവിത്രനെ ഉപദേശിച്ചു, കൈവെട്ടുമെന്നുവരെ ഭീഷണി ഉണ്ടായിരുന്നു,. ഭീഷണികളെ താന്‍ വരവെയ്ക്കുന്നില്ലെന്നും എന്നാല്‍, മതനിരപേക്ഷത സംരക്ഷിക്കാനാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും പവിത്രന്‍ പറയുന്നു.


പര്‍ദ്ദയേയും ആഫിക്കയേയും അപമാനിക്കുന്നതാണ് കവിത എന്ന് ചിലര്‍ വാദിച്ചു ആഫ്രിക്കയിലെ അടിമ വ്യാപാരികളാണ് കറുത്ത വസ്ത്രം അണിയിച്ച് അടിമകളെ വില്‍പനയ്ക്ക് വെച്ചിരുന്നുവെന്ന് ഒരു ലേഖനത്തില്‍ വായിച്ചുവെന്നും ഇതാണ് താന്‍ കവിതയ്ക്ക് പ്രമേയമാക്കിയതെന്നും പവിത്രന്‍ വിശദീകരിക്കുന്നു.


കവിത പിന്‍വലിച്ചു തടിയൂരിയെങ്കിലും മുന്‍പ് സീതയെക്കുറിച്ച് മോശമായി എഴുതിയ കവിത പിന്‍വലിക്കാത്തത് എന്തെന്ന് ചോദിച്ച് മറുവിഭാഗം രംഗത്ത് എത്തുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് സീത എന്ന കവിത എഴുതി പവിത്രന്‍ തീക്കൂനി ഫെയ്‌സ്ബുക്കില്‍ ഇട്ടത്


സീതയെക്കുറിച്ചും രാമനെ കുറിച്ചും മോശമായി എഴുതിയപ്പോള്‍ ആരും പ്രതികരിച്ചില്ലെന്നും ഇതുകൊണ്ട് പിന്‍വലിച്ചില്ലെന്നും പവിത്രന്‍പറയുന്നു. ഇതോടെ കവിത പിന്‍വലിക്കണമെന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്ത് എത്തി.


ആവിഷ്‌കാര സാതന്ത്ര്യം രണ്ടു കവിതകള്‍ക്കും രണ്ട് വിധത്തിലാകുന്നതിനെതിരെ ഇവര്‍ ചോദ്യം ചെയ്തു.
ബിജെപി നേതാവ് കെ സുരേന്ദ്രനും മറ്റും വിഷയം ഉയര്‍ത്തിയി്ട്ടുണ്ട്. അധികമാരും അറിയപ്പൊടാതിരുന്ന കവിയും കവിതയും ഇതോടെ വാര്‍ത്താ മാധ്യമങ്ങളില്‍ നിറയുകയാണ്.

Tags : Poem 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ