Travel News

ദുബായ് സഫാരി- നഗരത്തിനു നടുവിലെ വന്യസൗന്ദര്യം ആസ്വദിക്കാം രണ്ടാഴ്ച സൗജന്യം

Wed, Dec 13, 2017

Arabianewspaper 2123
ദുബായ് സഫാരി- നഗരത്തിനു നടുവിലെ വന്യസൗന്ദര്യം ആസ്വദിക്കാം രണ്ടാഴ്ച സൗജന്യം

ആഫ്രിക്കന്‍ സവാരിയുടെ അനുഭൂതി നുകരാന് ദുബായ് നഗരം അവസരം ഒരുക്കുന്നത് യാഥാര്‍ത്ഥ്യമായി. നൂറുകോടി ദിര്‍ഹം മുതല്‍ മുടക്കിയാണ് സഫാരി സജ്ജികരിച്ചിരിക്കുന്നത്.


ദുബായ് ജുമൈറയില്‍ പ്രവര്‍ത്തിച്ചിരുന്ന മൃഗശാലയിലെ അന്തേവാസികളും ആഫ്രിക്കയുള്‍പ്പെട ലോകത്തെ എല്ലാ ഭുഖണ്ഡങ്ങളേയും പ്രതിനിധികരിക്കുന്ന മൃദങ്ങളും അണിചേരുന്ന ഇടമായി ദുബായ് സഫാരി മാറിക്കഴിഞ്ഞു.


ജനുവരിയില്‍ സഫാരി പൊതു ജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. രണ്ടാഴ്ച ഏവര്‍ക്കും സൗജന്യമായി കാഴ്ചകള്‍ കാണാം എന്നതാണ് പ്രത്യേകതയെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.


ഡിസംബര്‍ അവസാനം ഓപണിംഗ് തീയതി പ്രഖ്യാപിക്കും. മാധ്യമ പ്രവര്‍ത്തകരേയും മറ്റും കഴിഞ്ഞ ദിവസം സഫാരി സന്ദര്‍ശിക്കാന്‍ മുനിസിപ്പാലിറ്റി അവസരം നല്‍കിയിരുന്നു.


സഫാരി കൊണ്ട് വിനോദം മാത്രമല്ല ഉദ്ദേശിക്കുന്നതെന്നും മൃഗങ്ങളുടെ ക്ഷേമവും പ്രകൃതി സംരക്ഷണവും ഇക്കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് അവബോധം നല്‍കലുമാണെന്ന് ലൂത്ത പറഞ്ഞു,


വന്യജീവി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള വിദ്യാഭ്യാസമാണ് ഇവിടെ നല്‍കുന്നത്. ദക്ഷിണാഫ്രിക്കയില്‍ മാത്രം കണ്ടുവരുന്ന വെള്ള സിംഹങ്ങള്‍ ഇവിടെയുണ്ട്. സൈബിരിയന്‍ വെള്ളക്കടുവ എന്നിവയാണ് ദുബായ് സഫാരിയുടെ പ്രധാന സവിശേഷത.


മുതലകള്‍ നിറഞ്ഞ ജലാശയത്തിലൂടെയുള്ള ബോട്ട് റൈഡും ഉണ്ട്. ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു അനുഭവം . അതിനിടെ, വെള്ളസിംഹത്തിന് ആദ്യമായി ജനിച്ച രണ്ട് കുട്ടികളില്‍ ഒന്നിന് അതിജീവിക്കാന്‍ കഴിഞ്ഞില്ല. അധികൃതര്‍ അറിയിച്ചു. സിംഹക്കുട്ടികള്‍ക്ക് പേരിടുന്നതിന് മത്സരം ഏര്‍പ്പെടുത്തിയിരുന്നു. ആണ്‍കുട്ടിക്ക് ബാണ്ട എന്ന ഴിളിപ്പേര് ഉണ്ടായിരുന്ന ഇവന് ലിയോ എന്ന പേരാണ് നല്‍കിയത്. എന്നാല്‍, പെണ്‍സിംഹക്കുട്ടിക്ക് സ്‌നോവി എന്നു പേരു തിരഞ്ഞെടുത്തിരുന്നുവെങ്കിലും പൊടുന്നനെ ഉണ്ടായ വിയോഗത്താല്‍ സഫാരി അധികൃതര്‍ ദുഖത്തിലായി.


ആഫ്രിക്കന്‍ ആനകളും മറ്റും ഇനിയും എത്തി ച്ചേരുന്നതേയുള്ളു. 250 വിവിധ വിഭാഗങ്ങളില്‍ പെടുന്ന 2500 മൃഗങ്ങളാണ് സഫാരിയില്‍ ഉള്ളത്. 119 ഹെക്ടറിലാണ് സഫാരി സജ്ജീകരിച്ചിരിക്കുന്നത്. അല്‍ വര്‍ഖയിലെ ഈ വിസ്മയ ലോകത്ത് സ്വാഭാവിക നിലനിര്‍ത്താന്‍ ആഫ്രിക്കന്‍, അറേബ്യന്‍ ആദിവാസി ഗ്രാമങ്ങളുടെ പുനരാവിഷ്‌കരണവും ഒരുക്കിയിട്ടുണ്ട്.


ഇലക്ട്രിക് വാഹനങ്ങളാണ് സഞ്ചാരികളെ പാര്‍ക്കില്‍ ചുറ്റിക്കറങ്ങാന്‍ തയ്യാറാക്കിയിരിക്കുന്നത്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെയാണ് സഫാരി സമയം, വൈകീട്ട് നാലു വരെമാത്രമെ ടിക്കറ്റുകള്‍ നല്‍കുകയുള്ളു. ആറു മണിക്കൂര്‍ എങ്കിലും വേണം സഫാരി മുഴുവനായി ആസ്വദിക്കാന്‍.


 

Advertisement here

Like Facebook Page :
 

Social media talks

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ