General News

ആലുവ മുട്ടത്ത് വാഹനാപകടം മൂന്നു മരണം

Wed, Dec 13, 2017

Arabianewspaper 427
ആലുവ മുട്ടത്ത് വാഹനാപകടം  മൂന്നു മരണം

ആലുവ മുട്ടത്ത് ഇന്ന് പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് മൂന്നു പേര്‍ മരിച്ചു, നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും മടങ്ങിയ കാര്‍ ആലുവ മുട്ടത്ത് വെച്ച് മെട്രോ.യുടെ തൂണില്‍ ഇടിച്ച് മറിയുകയായിരുന്നു.


പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. മൃതദേഹങ്ങള്‍ കളമശേരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാജേന്ദ്ര പ്രസാദ് സംഭവ സ്ഥലത്തുവെച്ചും മറ്റു രണ്ടു പേര്‍ ആശുപത്രിയില്‍ കൊണ്ടു പോകും വഴിയുമാണ് മരിച്ചത് കാറിന്റെ ഡോര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെത്തിച്ചത്.


കോട്ടയം കുമാരനല്ലൂര്‍ സ്വദേശികളായ ടിടി രാജേന്ദ്ര പ്രസാദ് മകന്‍ അരുണ്‍ പ്രസാദ് മകളുടെ ഭര്‍തൃപിതാവ് ചന്ദ്രന്‍ നായര്‍ എന്നിവരാണ് മരിച്ചത്. മകളുെട ഭര്‍ത്താവിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിട്ട ശേഷം മടങ്ങുകയായിരുന്നു ഇവര്‍.,


മലയാള മനോരമ ദിനപത്രത്തിലെ ജീവനക്കാരാണ് മരിച്ച രാജേന്ദ്ര പ്രസാദും മകന്‍ അരുണും. രാജേന്ദ്ര പ്രസാദ് ലൈബ്രറിജീവനക്കാരനും മകന്‍ അരുണ്‍ മനോരമ ഓണ്‍ലൈന്‍ ഉദ്യോഗസ്ഥനുമാണ്.


 

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ