General News

ഓഖി : ഒമ്പതു മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെടുത്തു, മരണം 51

Tue, Dec 12, 2017

Arabianewspaper 177
ഓഖി :  ഒമ്പതു മൃതദേഹങ്ങള്‍ കൂടി  കണ്ടെടുത്തു, മരണം 51

ഓഖി ചുഴലിക്കാറ്റില്‍ മരിച്ച ഒമ്പതു മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. മലപ്പുറം, കാസര്‍കോട് എന്നിവടങ്ങളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.


മലപ്പുറം താനൂരിനു സമീപം മൃതദേഹം കണ്ടെത്തിയത് തീര സംരക്ഷണ സേനയാണ്. കോഴിക്കോട് വെള്ളയില്‍ കടപ്പുറത്തിനു സമീപവും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 51 ആയി.


മത്സ്യത്തൊഴിലാളികള്‍ക്ക് പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഇത് എത്രയും വേഗം ദുരിതബാധിതര്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടമെന്ന് ആവശ്യപ്പെട്ട ലത്തീന്‍ കത്തോലിക സഭ നേതൃത്വം ഗവര്‍ണറെ കണ്ട് നിവേദനം നല്‍കി.


ബിഷപ് സൂസെപാക്യത്തിന്റെ നേതൃത്വത്തിലാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. ഇതിനിടെ മഹാരാഷ്ട്രയിലെ തീരത്ത് എത്തിയ മലയാളികളെ സര്‍ക്കാര്‍ നാട്ടിലെത്തിക്കുന്നതില്‍ അലംഭാവം കാട്ടിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ബോട്ടുകള്‍ക്ക് ആവശ്യമായ ഇന്ധനം നല്‍കുന്നതിനോ പണം നല്‍കുന്നതിനോ സര്‍ക്കാര്‍ ശ്രദ്ധ കാട്ടിയില്ലെന്നും ഡീസല്‍ തീര്‍ന്ന ബോട്ടുകള്‍ കര്‍ണാടക തീരത്ത് അഠുപ്പിച്ച് ബസിലും ട്രെയിനിലുമായി ഇവര്‍ തിരുവനന്തപുരത്ത് എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ