General News

ദുരഭിമാനക്കൊല : ആറു പേര്‍ക്ക് വധശിക്ഷ

Tue, Dec 12, 2017

Arabianewspaper 370
ദുരഭിമാനക്കൊല :   ആറു പേര്‍ക്ക് വധശിക്ഷ

തമിഴ് നാട് തിരുപ്പൂര്‍ ഉദുമല്‍പേട്ടില്‍ ദലിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ നടത്തിയ ദുരഭിമാനക്കൊലയില്‍ പ്രതികളായ ആറു പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. 2016 മാര്‍ച്ച് 13 നാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവിനും ആറു പേര്‍ക്കുമാണ് വധശിക്ഷ. അമ്മയേയും അമ്മാവനേയും കുറ്റക്കാരല്ലെന്ന്കണ്ട് വെറുതെ വിട്ടു. തിരുപ്പൂര്‍ പ്രത്യേക സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.


കൊല്ലപ്പെട്ട ശങ്കറിന്റെ ഭാര്യാ പിതാവ് ചിന്നസ്വാമിക്കും ബന്ധുക്കള്‍ക്കുമാണ് വധ ശി്ക്ഷ. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ശങ്കറാണ് കൊലചെയ്യപ്പെട്ടത്. 19 കാരിയായ ഭാര്യ കൗസല്യക്കും വെട്ടേറ്റ്ിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കോടതി തെളിവായി സ്വീകരിച്ചു. വീട്ടു സാധനങ്ങള്‍ വാങ്ങി പുറത്തിറങ്ങിയ ഇവരെ ബൈക്കിലെത്തിയ സംഘം പട്ടാപ്പകല്‍ ആക്രമിക്കുകയായിരുന്നു.


കണ്ടു നിന്ന ആരും ഇവരെ തടയാനായി ശ്രമിച്ചതുമില്ല. ഗുരുതരമായി പരിക്കേറ്റ കൗസല്യ ആശുപത്രിയില്‍ ഏറെ നാള്‍ ചികിത്സയിലായിരുന്നു. ഇതിനു ശേഷം ഒരിക്കല്‍ ഇവര്‍ ആത്മഹത്യക്കും ശ്രമിച്ചു,.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ