General News

വാഹന നികുതി വെട്ടിച്ച കേസില്‍ സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യം തേടി

Tue, Dec 12, 2017

Arabianewspaper 347
വാഹന നികുതി വെട്ടിച്ച  കേസില്‍ സുരേഷ് ഗോപി മുന്‍കൂര്‍ ജാമ്യം തേടി

പോണ്ടിച്ചേരിയില്‍ വാഹനം രജിസറ്റര്‍ ചെയ്ത കേസില്‍ രാജ്യ സഭാ എംപി സുരേഷ് ഗോപി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. വ്യാജരേഖ ചമച്ച് കാര്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് കേസ്.


വ്യാജ മേല്‍വിലാസം കാണിച്ച് 2010 ലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത്. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ വാടക ചീട്ട് 2014 ല്‍ ഉള്ളതാണെന്ന് കണ്ടെത്തിയിരുന്നു.


കേരളത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ 17 ലക്ഷം രൂപ അധികം നല്‍കേണ്ടി വന്നേനെ, ഇത് ഒഴിവാക്കാന്‍ നികുതി കുറവുള്ള പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തുവെന്നാണ് കേസ്.


പോണ്ടിച്ചേരിയില്‍ മേല്‍വിലാസമുള്ളവര്‍ക്ക് മാത്രമെ അവിടെ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയു. ഇതിനാല്‍, സുരേഷ് ഗോപിക്ക് വാഹന ഇടനിലക്കാര്‍ മേല്‍വിലാസം വ്യാജമായി നിര്‍മിച്ച് നല്‍കുകയായിരുന്നു. വാടക ചീട്ട് വ്യാജമായി നിര്‍മിച്ചാണ് ഇത്തരക്കാര്‍ രജിസ്‌ട്രേഷന്‍ തരപ്പെടുത്തി കൊടുക്കുന്നത്.


തനിക്ക് പോണ്ടിച്ചേരിയില്‍ ഫ്‌ളാറ്റുണ്ടെന്നാണ് സുരേഷ് ഗോപി പറഞ്ഞിരുന്നത്. എന്നാല്‍. ഇതിന്റെ രേഖകള്‍ ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരാക്കിയിട്ടില്ല. സുരേഷ് ഗോപിക്കു പുറമേ നടന്‍ ഫഹദ് ഫാസല്‍, നടി അമല പോള്‍ എന്നിവര്‍ക്കെതിരേയും കേസ് നിലവിലുണ്ട്.


 

Tags : Suresh Gopi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ