General News

എഫ്ആര്‍ഡിഐ ബില്‍ ; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍ -ധനമന്ത്രി

Tue, Dec 12, 2017

Arabianewspaper 390
എഫ്ആര്‍ഡിഐ ബില്‍ ; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍ -ധനമന്ത്രി

ഫിനാന്‍ഷ്യല്‍ റസലൂഷന്‍ ആന്‍ഡ് ഡിപോസിറ്റ് ഇന്‍ഷ്വരന്‍സ് ( എഫ്ആര്‍ഡിഐ) ബില്‍ 2017 നെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ മാത്രമാണെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി.


പാപ്പരാകുന്ന ബാങ്കുകളുടേയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടേയും തകര്‍ച്ചയെ തടയുന്നതിന് സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്‍ നിക്ഷേപകരുടെ പണത്തെ കൊള്ളയടിക്കുമെന്ന ആശങ്ക ഉന്നയിച്ചാണ് വ്യാപക പ്രചരണം നടക്കുന്നത്.


നാല്‍പതിനായിരം പേര്‍ ഒപ്പുവെച്ച ഓണ്‍ലൈന്‍ പെറ്റിഷന്‍ റിസര്‍വ് ബാങ്കിന് ലഭിച്ചു കഴിഞ്ഞു.,


നിര്‍ദ്ദിഷ്ട ബില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമതിയുടെ പരിഗണനയിലുള്ളതാണ്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് ബില്ലിനെ കുറിച്ച് ആശങ്ക പടരുന്നത്.


ബില്ലിലെ ബെയില്‍ ഇന്‍ എന്ന വ്യവസ്ഥയാണ് സംശയം പടര്‍ത്തിയത്. എന്നാല്‍,. നിലവിലുള്ള ഒരു വ്യവസ്ഥയിലും മാറ്റം വരുകയില്ലെന്നും അതേസമയം, അധിക സംരക്ഷണമാണ് ഇതുമൂലം നിക്ഷേപകര്‍ക്ക് ലഭിക്കുക എന്നും ധനമന്ത്രി പറയുന്നു. എഫ്ആര്‍ഡിഐ ബില്‍ നിക്ഷേപ സൗഹൃദമാണെന്നും മന്ത്രി പറഞ്ഞു.


പാപ്പരാകുന്ന ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കാനാകില്ലെന്നും പകരം ബോണ്ടാണ് നല്‍കുക എന്നും ഇത് അഞ്ചു വര്‍ഷം കഴിഞ്ഞ് മാത്രമെ പണമായി മാറ്റാന്‍ കഴിയുമെന്നും പ്രചരിക്കപ്പെടന്നുണ്ട്. എന്നാല്‍, ഇത്തരം ആശങ്കകള്‍ അസ്ഥാനത്താണെന്ന് ധനമന്ത്രി പറയുന്നു,


ധനകാര്യ സ്ഥാപനങ്ങളുടേയും ഒപ്പം നിക്ഷേപകരുടേയും താല്‍പര്യങ്ങള്‍ ഒരു പോലെ സംരക്ഷിക്കപ്പെടാനാണ് ഈ ബില്ലിലെ വ്യവസ്ഥ എന്നും ജെയ്റ്റിലി വിശദീകരിക്കുന്നു.


കഴിഞ്ഞ ഓഗസ്തിലാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന്. പാര്‍ലന്റൈിന്റെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് വിടുകയായിരുന്നു. ബാങ്കുകള്‍ പാപ്പരാകുന്ന സ്ഥിതിവിശേഷം ഇല്ലാതിരിക്കാനാണ് ബില്ലിലെ നിയമം പരിരക്ഷ നല്‍കുന്നത്. നിക്ഷേപകരുടെ പണത്തിന് സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുമെന്നും ഇതിന് ഒരു കാലത്തും മാറ്റം വരില്ലെന്നും ജെയ്റ്റിലി പറയുന്നു. ബാങ്കിംഗ് മേഖലയെ ശക്തിപ്പെടുത്താന്‍ രണ്ടു ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നതെന്നും ജെയ്റ്റിലി പറഞ്ഞു.


ബില്ലിലെ പലഭാഗങ്ങളും ആശയക്കുഴപ്പം ഉണ്ടാക്കുന്നവയാണെന്നും ഇത് നീക്കം ചെയ്യണമെന്നും ബാങ്കിംഗ് രംഗത്ത് ഉള്ളവര്‍ പറയുന്നു.


എന്നാല്‍, ബില്‍ കരട് രൂപത്തിലാണെന്നും പാര്‌ലമെന്റിലെ ചര്‍ച്ചകള്‍ക്കു ശേഷം മാത്രമെ അന്തിമ രൂപം ആകുകയുള്ളുവെന്നും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 30 കോടി ബാങ്ക് അക്കൗണ്ടുകള്‍ സാധാരണക്കാര്‍ക്കായി ആരംഭിച്ചുവെന്നും ഇതില്‍ 18 കോടി പേര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കിയതായും സര്‍ക്കാര്‍ പറയുന്നു. ഇത്തരം വ്യാജ പ്രചാരണം നടത്തുന്നവര്‍ രാജ്യതാല്‍പര്യത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു,.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ