Troll Today News

പൂന്തുറയിലും വിഴിഞ്ഞത്തും മത്സ്യത്തൊഴിലാളികള്‍ക്ക് നിലവാരമില്ലാത്ത അരി നല്‍കുമ്പോള്‍ ഗോവിന്ദചാമിയും അമിറുളും ചപ്പാത്തിയും ചിക്കനും തിന്നു കൊഴുത്തു

Tue, Dec 12, 2017

Arabianewspaper 1948
പൂന്തുറയിലും വിഴിഞ്ഞത്തും മത്സ്യത്തൊഴിലാളികള്‍ക്ക് നിലവാരമില്ലാത്ത അരി നല്‍കുമ്പോള്‍ ഗോവിന്ദചാമിയും അമിറുളും ചപ്പാത്തിയും ചിക്കനും തിന്നു കൊഴുത്തു

കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച രണ്ടു ക്രൂരമായ ബലാല്‍സംഗ കൊലപാതക കേസുകളാണ് സൗമ്യവധവും ജിഷ വധവും. രണ്ട് കേസുകളിലേയും പ്രതികളായ ഗോവിന്ദചാമിയും അമിറുള്‍ ഇസ്ലാമും മലയാളികളല്ല. ഇവര്‍ യഥാക്രമം തമിഴ് നാട്ടുകാരനും ആസാം സ്വദേശിയുമാണ്.


ഇരുവരേയും പോലീസ് പിടികൂടിയപ്പോള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്ന ചിത്രത്തില്‍ മെലിഞ്ഞ ശരീരവും കവിളൊട്ടിയുമാണ്. ദാരിദ്ര്യത്തിന്റെ ലക്ഷണങ്ങളും ഇവരില്‍ ഉണ്ടായിരുന്നു. എന്നാല്‍, വിചാരണക്കാലത്ത് ജയിലില്‍ കഴിഞ്ഞ ശേഷം ഇടക്ക് കോടതിയില്‍ ഹാജരാക്കാന്‍ പുറത്തെത്തിയവര്‍ തങ്ങള്‍ കണ്ട് പരിചയിച്ച പ്രതികളല്ലെന്ന് പോലൂം മാധ്യമങ്ങളുടെ ഫോട്ടോഗ്രാഫര്‍മാര്‍ പോലും പറഞ്ഞു,


ഗോവിന്ദ ചാമി മുഖമൊക്കെ ചീര്‍ത്ത് തടിച്ച് കൊഴുത്ത് സുമുഖനായി മാറിയിരിക്കുന്നു. മുഖത്ത് സദാ വിരിയുന്ന ചിരിയും കണ്ടപ്പോള്‍ ജയില്‍ എത്ര മനോഹരമായ ഇടമാമെന്ന് പരിഹസിച്ചു പോലും ജനം പറഞ്ഞു,


ഗോവിന്ദചാമിക്ക് മാത്രമല്ല മാറ്റം എന്ന് ജിഷ വധക്കേസിലെ പ്രതി അമിറുള്‍ ഇസ്ലാമിനെ കണ്ടപ്പോഴും ഇവര്‍ക്ക് ബോധ്യമായി,. ജയിലില്‍ സമാധാനവും മികച്ച ഭക്ഷണവും മറ്റും നല്‍കുന്ന നല്ലൊരിടമാണെന്ന ധാരണ വീണ്ടും ഉറപ്പിക്കാന്‍ അമിറുള്‍ ഇസ്ലാമിന്റെ സമുഖനായുള്ള വരവ് തെളിയിക്കുന്നു. ഗോവിന്ദ ചാമിയെ പോലെ ആദ്യം ശോഷിച്ച കവിള്‍ത്തടങ്ങളുമായി കണ്ട അമിറുള്‍ ഇന്ന് എറണാകുളം സെഷന്‍സ് കോടതിയില്‍ എത്തിയപ്പോള്‍ തടിച്ച് കൊഴുത്ത് ആളാകെ മാറിയ നിലയിലായിരുന്നു,.


ജയിലിലെ സുഖസൗകര്യങ്ങള്‍ ഓര്‍ത്ത് ദീര്‍ഘനിശ്വാസം വിട്ട ചിലരുണ്ട്. പൂന്തുറയിലും വിഴിഞ്ഞത്തും ഓഖി ചുഴലിക്കാറ്റില്‍ പെട്ട് ജീവിതത്തിന്റെ തന്നെ നില തെറ്റിയവര്‍ക്ക് പുനരധിവാസ കേന്ദ്രങ്ങളില്‍ പുഴുവരിച്ചതും നാറിയതുമായ റേഷനരി ലഭിച്ചാവരാണ് ഇവര്. ജയിലിലെ ചപ്പാത്തിയും ചിക്കനും തിന്നു തടിച്ചുകൊഴുത്ത സാമുഹ്യ ദ്രോഹികളെ കണ്ട് ഭരണകൂടവ്യവസ്ഥിതികളെ പഴിക്കുകയാണ് ഇക്കൂട്ടര്‍

Tags : jail 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ