General News

ജിഷ വധക്കേസ് : അമിറുള്‍ കുറ്റക്കാരന്‍, ബലാല്‍സംഗവും കൊലയും തെളിഞ്ഞു

Tue, Dec 12, 2017

Arabianewspaper 256
ജിഷ വധക്കേസ് :  അമിറുള്‍ കുറ്റക്കാരന്‍, ബലാല്‍സംഗവും കൊലയും തെളിഞ്ഞു

പെരുമ്പാവൂരിലെ ദലിത് നിയമ വിദ്യാര്‍ത്ഥി ജിഷയുടെ കൊലപാതകത്തിനും ക്രൂരമായ ബലാല്‍സംഗത്തിനും പിന്നില്‍ പ്രതി അമിറുള്‍ ഇസ്ലാമാമെന്ന് തെളിഞ്ഞതായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി.


രാവിലെ കോടതിയില്‍ എത്തിച്ചിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ അനില്‍കുമാറാണ് വിധി പറഞ്ഞത്.


ഏപ്രില്‍ മൂന്നിന് ആരംഭിച്ച വിചാരണ അടച്ചിട്ട മുറിയിലായിരുന്നു. 74 ദിവസം വാദം നടന്നു. നൂറിലധികം സാക്ഷികളെ വിസ്തരിച്ചു, 291 രേഖകളും 36 തൊണ്ടി മുതലും കോടതിയില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി.


അസം സ്വദേശിയായ അമിറുള്‍ പ്രതിയല്ലെന്ന് ഇയാള്‍ക്കു വേണ്ടി ഹാജരായ ബിജു ആന്റണി ആളൂര്‍ എന്ന അഭിഭാഷകന്‍ വാദിച്ചു, എന്നാല്‍, ശാസ്ത്രീയമായ തെളിവുകളാണ് പ്രോസിക്യുഷന്‍ ഹാജരാക്കിയത്.


ഡിഎന്‍എ സാമ്പിളുകളുടെ പരിശോധനഫലങ്ങളാണ് ഇത്. ജിഷയുടെ വസ്ത്രത്തില്‍ നിന്നും ലഭിച്ച ഉമിനീരിന്റെ ഡിഎന്‍എ. ജിഷയുടെ നഖത്തില്‍ നിന്നും ലഭിച്ച തൊലിയുടെ ഡിഎന്‍എ , മുറിയില്‍ നിന്നും ലഭിച്ച രക്തസാമ്പിള്‍ എന്നിവയെല്ലാം അമിറുളിന്റെ സാന്നിദ്ധ്യം വിളിച്ചു പറയുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാകും കേസില്‍ വിധി .


എന്നാല്‍, ജിഷയെ വധിക്കാനും ക്രൂരമായി ബലാല്‍സംഗം ചെയ്യുവാനും അമിറുളിനുണ്ടായ പ്രേരണ സമര്‍ത്ഥിക്കുവാന്‍ പ്രോസിക്യുഷന് കഴിഞ്ഞിട്ടില്ല. ജിഷ എന്തിനാണ് പെന്‍ ക്യാമറ വാങ്ങി സൂക്ഷിച്ചതെന്നും, തലയിണക്കടിയില്‍ വെട്ടുകത്തി വാങ്ങി സൂക്ഷിച്ചിരുന്നതും പോലീസിന് ഉത്തരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല.


ജിഷയ്ക്ക് മറ്റാരുടേയോ ഭീഷണി ഉണ്ടായിരുന്നതായി മുമ്പു നടന്ന ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നു. ഇവരെ അപായപ്പെടുത്താന്‍ മറ്റാരോ നേരത്തെ ശ്രമിച്ചിരുന്നുവെന്നാണ് ഇത് നല്‍കുന്ന സൂചന.


അമിറുള്‍ ഇസ്ലാമിന്റെ സുഹൃത്താണ് കൊല ചെയ്തതെന്നും ഇത് ക്വട്ടേഷനാണെന്നും ആരോപണം ഉയര്‍ന്നിരുന്നു, ജിഷയുടെ മാതാവ് കോണ്‍ഗ്രസ് നേതാവിന്റെ വസതിയില്‍ ജോലി നോക്കിയിരുന്നു. ജിഷയുടെ പിതാവ് ഇയാളാണെന്ന് അവകാശപ്പെട്ട് ജിഷ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതായും. ഇക്കാരണത്താലാണ് കൊലയെന്നും പറയപ്പെടുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ ഇതു സംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ടിരുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ