General News

പാനൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞു, മൂന്നു പേര്‍ മരിച്ചു

Tue, Dec 12, 2017

Arabianewspaper 316
പാനൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞു, മൂന്നു പേര്‍ മരിച്ചു

ബംഗലൂരില്‍ നിന്നും നാദാപുരത്തേക്ക് വന്ന സ്വകാര്യ ബസ് മയ്യഴി പുഴയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ ബസ് ജീവനക്കാരനാണ്,. ഓട്ടം അവസാനിപ്പിച്ച ശേഷം തലശേരിയിലേക്ക് വരികയായിരുന്നു ബസ്, രാവിലെ ആറുമണിയോടെയാണ് അപകടം.


യാത്രക്കാരായ പ്രേമലത (52) മകന്‍ പ്രജിത് (32) ്. ബസ് ക്ലീനര്‍ റിജേഷ് (30) എന്നിവരാണ് മരിച്ചത്.


ലാമ എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരെല്ലാവരും ഇറങ്ങിയിരുന്നു. രണ്ടു പേര്‍ മാത്രമാണ് ബസില്‍ തലശേരിയില്‍ ഇറങ്ങാന്‍ ഉണ്ടായിരുന്നത്.


ബസ് ഡ്രൈവര്‍ ദേവദാസിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണമെന്ന് കരുതുന്നു. പാലത്തിന്റെ കൈവരി തകര്‍ത്താണ് ബസ് പുഴയിലേക്ക് മറിഞ്ഞത്.

Tags : accident 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ