General News

പ്രധാനമന്ത്രി മാപ്പു പറയണം -മന്‍മോഹന്‍ സിംഗ്

Mon, Dec 11, 2017

Arabianewspaper 220
പ്രധാനമന്ത്രി മാപ്പു പറയണം -മന്‍മോഹന്‍ സിംഗ്

പാക് മുന്‍ ഹൈക്കമ്മീഷണറുമായി താന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം പിന്‍വലിച്ച പ്രധാനമന്ത്രി മോഡി മാപ്പു പറയണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്.


കോണ്‍ഗ്രസ് നേതാവും ഇന്ത്യ-പാക് സൗഹൃദത്തിനായി വാദിക്കുന്നയാളുമായ മണിശങ്കര്‍ അയ്യരുടെ വസതിയില്‍ വെച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും പാക് മുന്‍ വിദേശ കാര്യമന്ത്രിയും ചേര്‍ന്ന് രഹസ്യ യോഗം നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പു റാലിയില്‍ ആരോപിച്ചിരുന്നു.


ഇതിനെതിരെയാണ് മുന്‍മോഹന്‍ സിംഗിന്റെ പ്രസ്താവന. പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ തനിക്ക് അഗാധമായ മനോവേദനയുണ്ടെന്നുംരാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇത്തരം തെറ്റായതും അടിസ്ഥാനമില്ലാത്തതുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും പ്രധാനമന്ത്രിയുടെ പദവിയില്‍ ഇരിക്കിുന്നവരെങ്കിലും ഒഴിഞ്ഞുനില്‍ക്കണമെന്നും മന്‍ മോഹന്‍ സിംഗ് പ്രസ്താവനയില്‍ പറഞ്ഞു,.


പൊതുവെ ശാന്തനായി അറിയപ്പെടുന്ന മന്‍മോഹന്‍ സിംഗ് പോരാട്ട വീര്യത്തോടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയിക്ക്െതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നത്.


എന്നാല്‍, മന്‍മോഹന് മറുപടിയുമായി എത്തിയത് ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയാണ്. കോണ്‍ഗ്രസ് നേതൃത്വം അതിസാഹസികതയാണ് പാക് നയതന്ത്രഞ്ജരുമായി കൂടിക്കാഴ്ച നടത്തിയതിലൂടെ പുറത്തെടുത്തതെന്നും ഇത് പുറത്ത് പറഞ്ഞ പ്രധാനമന്ത്രിയോട് മാപ്പ് ആവശ്യപ്പെടുന്നത് ബുദ്ധിക്ക് നിരക്കാത്തതുമാണെന്ന് ജെയ്റ്റിലി പ്രതികരിച്ചു.


മണിശങ്കര്‍ അയ്യര്‍ കഴിഞ്ഞ ദിവസം ഒരുക്കിയ അത്താഴ വിരുന്നില്‍ മന്‍മോഹന്‍ സിംഗിനും ഹമീദ് അന്‍സാരിക്കുമൊപ്പം കരസേനയിലെ മുന്‍ ഉദ്യോഗസ്ഥന്‍ പാക് മുന്‍ വിദേശ കാര്യമന്ത്രിയും അത്താഴ വിരുന്നില്‍ പങ്കെടുത്തു. ഏതാനും മാധ്യമപ്രവര്‍ത്തകരും വിരുന്നില്‍ പങ്കെടുത്തു. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച, ഇന്ത്യ -പാക് ബന്ധത്തെ കുറിച്ചാണ് സംസാരിച്ചതെന്നാണ്. ഇന്ത്യയിലെ ആഭ്യന്തര രാഷ്ട്രീയമോ , ഗുജറാത്ത് തിരഞ്ഞെടുപ്പോ ചര്‍ച്ചാ വിഷയമായിരുന്നില്ലെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്യുന്നു.


അതേസമയം, വിദേശ കാര്യ മന്ത്രാലയത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ പാക്കിസ്ഥാനിലെ നയതന്ത്ര ഉദ്യോഗസ്ഥരോ , രാഷ്ട്രീയ നേതാക്കളുമായോ കൂടിക്കാഴ്ചയോ ചര്‍ച്ചയോ നടത്തിയതിന്റെ അനൗചിത്യമാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്. ഇത് കീഴ് വഴക്കങ്ങളുടെ ലംഘനമാണെന്ന് നയതന്ത്ര വിദഗ്ധ്ധരും ചൂണ്ടിക്കാട്ടുന്നു.


ഉധം പൂര്‍ ഭീകരാക്രമണത്തിനു ശേഷം പ്രാക്കിസ്ഥാനില്‍ ക്ഷണിക്കാതെ പ്രധാനമന്ത്രി മോഡി പോായതും പത്താന്‍ കോട്ട് ഭീകാരാക്രമണത്തിനു ശേഷം ഐഎസ്‌ഐ ഉദ്യോഗസ്ഥരെ തന്ത്രപ്രധാനമായ വ്യോമതാവളത്തിലേക്ക് കടക്കാന്‍ അനുവദിച്ചതും രാജ്യദ്രോഹമല്ലേയെന്നും ഇതിനു അനുമതി നല്‍കിയത് മോഡിയല്ലേയെന്നും മന്‍ മോഹന്‍ സിംഗ് ചോദിക്കുന്നു.


കഴിഞ്ഞ അമ്പതു വര്‍ഷമായി തന്റെ ട്രാക്ക് റെക്കോര്‍ഡ് എന്താണെന്നുള്ളത് പൊതുസമൂഹത്തിന് അറിയാം. മോഡി ഉള്‍പ്പടെയുള്ള ആര്‍ക്കും ഇക്കാര്യത്തില്‍ തന്നെ ചോദ്യം ചെയ്യാന്‍ കഴിയില്ല. മന്‍മോഹന്‍ പറയുന്നു. അത്താഴ വിരുന്നില്‍ പങ്കെടുത്തവരാരും തന്നെ രാജ്യ ദ്രോഹപണി ചെയ്തിട്ടില്ലെന്നും മന്‍മോഹന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ