General News

വിദര്‍ഭയോട് വലിയ തോല്‍വി ഏറ്റുവാങ്ങി കേരളം

Mon, Dec 11, 2017

Arabianewspaper 410
വിദര്‍ഭയോട് വലിയ തോല്‍വി ഏറ്റുവാങ്ങി  കേരളം

രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ മുന്നേറ്റം വിദര്‍ഭ തട്ഞ്ഞു. മത്സരങ്ങള്‍ പരാജയപ്പെടാതെ ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടറില്‍ കടന്ന കേരളത്തിന്റെ സകല പ്രതീക്ഷയും വിദര്‍ഭ തകര്‍ത്തു കളഞ്ഞു. 412 റണ്‍സിന്റെ പരാജയമാണ് കേരളം ഏറ്റുവാങ്ങിയത്.


സെമി ഫൈനല്‍ പ്രതിക്ഷയുമായി കളത്തില്‍ ഇറങ്ങിയ കേരളത്തിന് ഇതിനായി ആദ്യ ഇന്നിംഗ്‌സ് ലീഡ് നേടേണ്ടിയിരുന്നു. എന്നാല്‍, വിദര്‍ഭയാണ് ആദ്യ ഇന്നിംഗ്‌സ് ലീഡ് സ്വന്തമാക്കിയത്. പിന്നീട് മത്സരം വിജയിക്കുക എന്നത് മാത്രമായിരുന്നു കേരളത്തിന് മുന്നിലെ പോംവഴി.


ക്വാര്‍ട്ടറില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 578 റണ്‍സിന്റെ വിജയലക്ഷ്യവുമായി കളത്തില്‍ ഇറങ്ങിയ കേരളത്തെ 165 റണ്‍സിന് വിദര്‍ഭ പുറത്താക്കി. 41 റണ്‍സിന് ആറു വിക്കറ്റ് വീഴ്ത്തിയ വിദര്‍ഭയുടെ ആദിത്യ സര്‍വതെയാണ് കേരളത്തെ തകര്‍ത്തത്..സല്‍മാന്‍ നിസാര്‍ (64) മാത്രമാണ് കേരളത്തിനു വേണ്ടി പൊരുതിയത്. ഓള്‍റൗണ്ടറും ഇതര സംസ്ഥാന താരവുമായ ജലജ് സക്‌സേന (0) തുടക്കത്തിലെ മടങ്ങി. സന്‍ദജു സാംസണ്‍ 18 റണ്‍സെടുത്തു. നായകന്‍ സച്ചിന്‍ ബേബി (26), രോഹന്‍ പ്രേം(13) മുഹമദ് അസറുദ്ദീന്‍ (29) അരുണ്‍ കാര്‍ത്തിക് 93), ബേസില്‍ തമ്പി (0). അക്ഷയ് ചന്ദ്രന്‍ (0), നിധീഷ് (6) സന്ദീപ് വാര്യര്‍ (4) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. രോഹന്‍ പ്രേം പുറത്താകാതെ നിന്നു.


നേരത്തെ., നായകന്‍ ഫായിസ് ഫസല്‍, അപൂര്‍വ് വാഖഡെ എന്നിവരുടെ സെഞ്ച്വുറികളാണ് വിദര്‍ഭയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. വസിം ജാഫര്‍ (58) ഗണേഷ് സതീഷ് (65) എന്നിവര്‍ മികവു കാട്ടി.

Tags : Ranji Trphy 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ